Diwali | കുടുംബത്തിന് അപാരമായ ഐശ്വര്യവും കൃപയും അനുഗ്രഹവും ലഭിക്കാന്‍ ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് നല്ലതാണ്; ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
● ലക്ഷ്മി ദേവിക്കും ഗണപതിക്കും ചന്ദനം പുരട്ടി പുഷ്പങ്ങള്‍ കോര്‍ത്ത മാല ധരിപ്പിക്കുക
● കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ മുന്നില്‍ വയ്ക്കുക
● തുടര്‍ന്ന് കുടുംബത്തോടൊപ്പം ഗണപതി ഭഗവാന്റേയും ലക്ഷ്മി ദേവിയുടേയും കഥ വായിക്കുക
മുംബൈ: (Kasargodvartha) ദീപാവലി ദിനം അടുത്തെത്തിയതോടെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികള്‍. രാജ്യമെമ്പാടും വളരെ ആവേശത്തോടെയാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ലക്ഷ്മി ദേവിയുടെ ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. കുടുംബത്തിന് അപാരമായ കൃപയും അനുഗ്രഹവും നല്‍കുന്നതിന് വേണ്ടി ഈ ദിനത്തില്‍ ലക്ഷ്മി ദേവിയെ ആദരിക്കുന്നുണ്ട്.
ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍, ശരിയായ രീതിയില്‍ ആരാധന നടത്തണമെന്നത് പ്രധാനമാണ്. എന്നാല്‍ പലര്‍ക്കും ഇത്തരം ചടങ്ങുകളൊന്നും അറിയാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ എന്തൊക്കെ ആരാധനയാണ് ചെയ്യേണ്ടതെന്ന് നോക്കാം.
ദീപാവലി നാളില്‍ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ആദ്യം വെള്ളം തളിച്ച് ശുദ്ധീകരിക്കണം. അതിന് ശേഷം തിലകം പുരട്ടി കലശം സ്ഥാപിച്ച് പൂജിക്കേണ്ടതാണ്. ഇനി കൈയില്‍ പൂക്കളും വെള്ളവും എടുത്ത ശേഷം ലക്ഷ്മി ദേവിയെ ധ്യാനിച്ച് കലശത്തില്‍ സമര്‍പ്പിക്കുക.
പിന്നീട് ഗണപതിയുടെയും ലക്ഷ്മി ദേവിയുടെയും വിഗ്രഹങ്ങള്‍ക്കും പൂക്കളും അക്ഷതയും അര്‍പ്പിക്കുക. അതിനുശേഷം ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും വിഗ്രഹങ്ങള്‍ ഒരു തളികയില്‍ വയ്ക്കുക, പാല്‍, തൈര്, തേന്‍, തുളസി, ഗംഗാജലം എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് അഭിഷേകം നടത്തുക. തുടര്‍ന്ന് ശുദ്ധമായ വെള്ളത്തില്‍ കുളിക്കുക.
ലക്ഷ്മി ദേവിക്കും ഗണപതിക്കും ചന്ദനം പുരട്ടി പുഷ്പങ്ങള്‍ കോര്‍ത്ത മാല ധരിപ്പിക്കുക. ഇതിനുശേഷം കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ ലക്ഷ്മിയുടേയും ഗണപതിയുടേയും മുന്നില്‍ വയ്ക്കുക. തുടര്‍ന്ന് കുടുംബത്തോടൊപ്പം ഗണപതി ഭഗവാന്റേയും ലക്ഷ്മി ദേവിയുടേയും കഥ വായിക്കുക അല്ലെങ്കില്‍ കേള്‍ക്കുക. തുടര്‍ന്ന് ലക്ഷ്മിയുടെ ആരതി നടത്തി ആരാധന അവസാനിപ്പിക്കുക. അതിനുശേഷം, കുടുംബത്തിനും പാവപ്പെട്ടവര്‍ക്കും പ്രസാദം നല്‍കുക.
വിശ്വാസം
ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവി ഭൂമിയിലേക്ക് വന്ന് വീടുകള്‍ തോറും സന്ദര്‍ശിച്ച് ആരൊക്കെ വീടുകള്‍ വൃത്തിയോടും ശുദ്ധിയോടും പരിപാലിച്ചുവെന്നും വീടുകളില്‍ ആരെയാണ് ആരാധിക്കുന്നതെന്നും കാണാന്‍ എത്തുമെന്നുമുള്ള വിശ്വാസം ആളുകള്‍ക്കിടയില്‍ ഉണ്ട്. ഈ ദിവസം ദേവി തന്റെ കൃപ ഭക്തരില്‍ ചൊരിയുന്നു. ദീപാവലി ദിനത്തില്‍ ആളുകള്‍ ലക്ഷ്മി ദേവിയെ സന്തോഷത്തിനും ഐശ്വര്യത്തിനും ഭൗതിക സുഖങ്ങള്‍ക്കും വേണ്ടി പ്രത്യേകം ആരാധിക്കുന്നു.
ജ്യോതിഷത്തില്‍ ഇതിനെ സ്വയം സിദ്ധ മുഹൂര്‍ത്തം എന്ന് പറയുന്നു. അതായത്, ഈ ദിവസം സ്വീകരിക്കുന്ന നടപടികള്‍, ദാനധര്‍മ്മങ്ങള്‍, ആരാധന മുതലായവ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു.
ദീപാവലി ദിനത്തില്‍ വീടും ആരാധനാലയവും വൃത്തിയായി സൂക്ഷിക്കുക. വൈകുന്നേരത്തെ ശുഭമുഹൂര്‍ത്തത്തില്‍ മഹാലക്ഷ്മിയെയും ശ്രീ ഗണേശനെയും ഭക്തിയോടു കൂടി ആരാധിക്കുക. ദീപാവലി ദിനത്തില്‍ ഗണേശ ഭഗവാന്റെ വലതുഭാഗത്തായി ലക്ഷ്മീ ദേവിയുടെ വിഗ്രഹം സ്ഥാപിക്കുന്നത് നല്ലതാണ്.
ദേവിയുടെ വിഗ്രഹത്തിന് സമീപം വൃത്തിയുള്ള ഒരു പാത്രത്തില്‍ കുറച്ച് പണം സൂക്ഷിക്കുക, രണ്ടും ഒരേ സമയം പൂജിക്കുക. പിന്നീട് കിഴക്കോ വടക്കോ അഭിമുഖമായി ഓം അശുദ്ധഃ ശുദ്ധോ സര്‍വവസ്തം ഗതോപി വാ വൈ: സ്മൃത് പുണ്ഡരീകാസം സ ബാഹ്യാഭ്യന്തര്‍: ശുചിഃ എന്ന മന്ത്രം ചൊല്ലിക്കൊണ്ട് സ്വയം പുണ്യാഹം തളിക്കുക.
ആദ്യം ഗണപതിയെ ആരാധിക്കുക. അതിനുശേഷം കലശത്തെ ആരാധിക്കുകയും ഷോഡസാമാത്രികയെ (പതിനാറ് ദേവതകള്‍) ആരാധിക്കുകയും ചെയ്യുക. ഇതിനുശേഷം, പ്രധാന ആരാധനയില്‍ മന്ത്രങ്ങളാല്‍ ഭഗവതി മഹാലക്ഷ്മിയെ ഷോഡശോപചാരം ചെയ്യുക. ഓം മഹാലക്ഷ്മിയൈ നമഃ: ഈ നാമത്തെ മന്ത്രം കൊണ്ടും പൂജിക്കാം. ശ്രീ മഹാലക്ഷ്മിയെ പൂജിച്ച ശേഷം, കൈ കൂപ്പി പ്രാര്‍ത്ഥിക്കുക.
#Diwali, #LakshmiPuja, #HinduRituals, #FestivalOfLights, #IndianFestivals, #KeralaFestivals