city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Christmas Crib | ക്രിസ്മസ് കാഴ്ചകൾക്ക് തിളക്കം നൽകുന്ന 'പുൽക്കൂടുകൾ'; അതിന്റെ പിറവി ഇങ്ങനെ

ന്യൂഡെൽഹി: (www.kasargodvartha.com) ക്രിസ്‌മസ്‌ ആഘോഷങ്ങളിൽ സവിശേഷമായ ഒന്നാണ് പുൽക്കൂട്. യേശു പിറന്നുവെന്ന് കരുതുന്ന ബെത്‌ലഹേമിലെ കാലിതൊഴുത്ത് ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും നിർമിച്ച് വിശ്വാസികൾ ഈ മഹത്തായ ദിനം വേറിട്ടതാക്കുന്നു. യേശുവിന്റെ പിറവിയുടെ ഓർമപ്പെടുത്തലാണ് പുൽക്കൂടുകൾ. ഇന്ന് കാണുന്ന രീതിയിലുള്ള പുല്‍ക്കൂടുകളുടെ ഉത്ഭവം സെന്റ് ഫ്രാൻസിസ് അസീസിയുടെ കാലം മുതലുള്ളതാണ്. 1223-ല്‍ നവംബര്‍ 29-നാണ് ഫ്രാന്‍സിസ് അസീസിയുടെ സന്ന്യാസസഭയ്ക്ക് ബോണിഫെസ് മൂന്നാമന്‍ മാർപാപ്പയില്‍നിന്നും അംഗീകാരം കിട്ടിയത്.

             
Christmas Crib | ക്രിസ്മസ് കാഴ്ചകൾക്ക് തിളക്കം നൽകുന്ന 'പുൽക്കൂടുകൾ'; അതിന്റെ പിറവി ഇങ്ങനെ

1223-ൽ ക്രിസ്മസ് രാവിൽ അസീസിക്ക് സമീപമുള്ള ഗ്രെസിയോ വനത്തിലാണ് ആദ്യത്തെ പുൽക്കൂട് നിർമിച്ച് ക്രിസ്മസ് ആഘോഷിച്ചതെന്നാണ് പറയുന്നത്. ആ പട്ടണത്തിൽ ജോൺ (മെസ്സിയർ ജിയോവാനി വെലിറ്റ) എന്നു പേരുള്ള ഒരു മനുഷ്യൻ താമസിച്ചിരുന്നു. വളരെ വിശുദ്ധനായ അദ്ദേഹത്തോട് ഫ്രാൻസിസ് പ്രത്യേക വാത്സല്യം പ്രകടിപ്പിച്ചിരുന്നു. ഫ്രാന്‍സിസ് ആ വര്‍ഷത്തെ ക്രിസ്മസിന് 15 ദിവസം മുമ്പ് ജോണിനോട് ഗുഹയ്ക്കുള്ളില്‍ ഒരു ദൃശ്യാവിഷ്‌ക്കാരം നടത്താനാവശ്യപ്പെട്ടുവെന്നാണ് വിശ്വാസം. ഫ്രാന്‍സിസ് ആവശ്യപ്പെട്ടത് പ്രകാരമുള്ള എല്ലാ സംവിധാനങ്ങളും അദ്ദേഹം ഗുഹയില്‍ ഒരുക്കി.

ക്രിസ്മസ് രാവിൽ ജോണിന്റെ സഹോദരങ്ങളും ഗ്രെസിയോ വിവിധ ഭാഗങ്ങളിലെ കാര്‍ഷിക ജോലികൾ ചെയ്തിരുന്നവരും കുടുംബ സമേതം ഗ്രെസിയോ ഗുഹയിലെത്തി. ഫ്രാന്‍സിസ് സ്ഥലത്തെത്തിയപ്പോള്‍ ഗുഹയില്‍ വൈക്കോലും, കാളയെയും കഴുതയെയും കണ്ടു. പിന്നെ അവിടെയുള്ളവരില്‍ നിന്നു തന്നെ പുല്‍ക്കൂട്ടിലെ ഉണ്ണിയും അമ്മയും, യൗസേപ്പും, ഇടയന്മാരും മാലാഖമാരുമെല്ലാം തയ്യാറായി നിന്നിരുന്നു. ഇവിടെ നിന്നാണ് പുല്‍ക്കൂട് ആരംഭിച്ചതെന്നാണ് കരുതുന്നത്.

ആദ്യകാലങ്ങളിൽ പുൽക്കൂടുകൾ നിർമിച്ചിരുന്നത് പുല്ലുകളും ഇഞ്ചിപുല്ലും, വൈക്കോലും പനയോലയും തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടായിരുന്നു. അങ്ങനെയാണ് പുൽക്കൂട് എന്ന പേര് ആവീർഭവിച്ചത്. ഉണ്ണീശോ, മറിയം ഔസേപ്പ്, പിന്നെ മൂന്ന് രാജാക്കന്മാർ, ആട്ടിടയന്മാർ, ആടുമാടുകൾ, മാലാഖ തുടങ്ങിയവയുടെ രൂപങ്ങൾ പുൽക്കൂടുകളിൽ ഉണ്ടായിരിക്കും. അലങ്കാരമായി നക്ഷത്രങ്ങളും ബലൂണുകളും മറ്റും തൂക്കിയിടുകയും ചെയ്യാറുണ്ട്. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് 1223-ല്‍ തുടക്കമിട്ട ഈ പുല്‍ക്കൂട് പാരമ്പര്യം നൂറ്റാണ്ടുകള്‍ പിന്നിട്ട് കാലിത്തൊഴുത്തെന്ന പ്രാഥമിക ആശയം കൈവിടാതെ തന്നെ ലോകമെമ്പാടും വേറിട്ട ആവിഷ്കാരത്തിലൂടെ ഇപ്പോഴും പിന്തുടരുന്നു. കാലത്തിന് അനുസരിച്ച് പുതിയ മാറ്റങ്ങളും കണ്ട് വരുന്നുണ്ട്.

Keywords: History of the Christmas Crib, National, New Delhi, news, Top-Headlines,Christmas, Celebration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia