വീടിന്റെ ചുമര് ഇടിഞ്ഞുവീണ് യുവതി മരിച്ചു; ഭര്‍ത്താവിനും സഹോദരിക്കും ഗുരുതരം
Aug 7, 2013, 12:50 IST
മംഗലാപുരം: മഴയില്‍ വീടിന്റെ ചുമര് ഇടിഞ്ഞുവീണ് യുവതി മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാര്‍ക്കള, യെലഗോളി, ശിവപൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സന്തേക്കട്ടയിലെ പെട്രോള്‍ പമ്പ് ജീവനക്കാരിയായ പൂര്‍ണിമ (26) ആണ് മരിച്ചത്.
ഭര്‍ത്താവ് സുന്ദര (35), സഹോദരി പുഷ്പ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന പൂര്‍ണിമയുടെ സഹോദരന് ജയാനന്ദ (16) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മണ്‍കട്ട കൊണ്ടാണ് ഓടിട്ട വീടിന്റെ ചുമര് നിര്‍മിച്ചിരിക്കുന്നത്. ഇതാണ് ഇടിഞ്ഞ് കുടുംബാംഗങ്ങളുടെ മേല്‍വീണത്. താഴ്ന്ന പ്രദേശത്താണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. പെട്രോള്‍ പമ്പിലെ ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് പൂര്‍ണിമ കുടുംബം പോറ്റിയിരുന്നത്. പൂര്‍ണിമയുടെ കുടുംബത്തിന് സ്ഥലം എം.എല്‍.എ സുനില്‍ കുമാറിന്റെ ഫണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
Keywords : Mangalore, Woman, Husband, House, Collapse, Rain, National, Dead, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.