city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Almonds Secrets | ഹൃദയാരോഗ്യത്തിന് മുതൽ പ്രമേഹം നിയന്ത്രിക്കാൻ വരെ; ചില്ലറക്കാരനല്ല ബദാം! ആരോഗ്യ ഗുണങ്ങൾ അത്ഭുതകരം!

ന്യൂഡെൽഹി: (KasargodVartha) മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങൾ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണ് ബദാം. നട്സിൽ ഏറ്റവും നല്ല ഇനമാണ്‌ ബദാം എന്ന് നമുക്കറിയാം. ചർമ സംരക്ഷണത്തിനും ബദാം നല്ലതാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ, പോളിഫെനോൾസ്, അവശ്യ ഫാറ്റി ആസിഡുകൾ, ഡയറ്ററി ഫൈബറുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ധാരാളം ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ നൽകുന്നു.

Almonds Secrets | ഹൃദയാരോഗ്യത്തിന് മുതൽ പ്രമേഹം നിയന്ത്രിക്കാൻ വരെ; ചില്ലറക്കാരനല്ല ബദാം! ആരോഗ്യ ഗുണങ്ങൾ അത്ഭുതകരം!

 ഗ്ലൈസെമിക് സൂചിക (0 നും 5 നും ഇടയിൽ) കുറവാണ് എന്നതും ബദാമിന്റെ പ്രത്യേകതയാണ്. നിങ്ങൾ എന്തെങ്കിലും കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയരുമെന്നതിന്റെ സൂചകമാണ് ഗ്ലൈസെമിക് സൂചിക (Glycemic Index). ബദാം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിക്കുന്നത് തടയുന്നു, കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ആരോഗ്യ ഗുണങ്ങൾ അനവധി

ബദാം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. പോഷകങ്ങളാൽ നിറഞ്ഞ ഇവ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ബദാമിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് കാരണം രക്തസമ്മർദവും രക്തപ്രവാഹവും മെച്ചപ്പെടുന്നു. അത് കൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. ബദാമിൽ ഉയർന്ന അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് കണ്ണുകൾക്ക് ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റ് ലെൻസിൽ സംഭവിക്കുന്ന വിവിധ അസാധാരണ മാറ്റങ്ങളെ ഇല്ലാതാക്കുന്നു.

പ്രോട്ടീനുകളും നാരുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ബദാം. കുട്ടികളുടെ മസ്തിഷ്കത്തിന്റെ വിവിധ വികാസങ്ങൾക്ക് മികച്ച ഭക്ഷണമായും ബദാമിനെ കണക്കാക്കുന്നു. അമേരിക്കൻ ഡയറ്ററ്റിക് അസോസിയേഷന്റെ സമീപകാല പഠനമനുസരിച്ച്, ബദാം കഴിക്കുന്നത് നിങ്ങളുടെ ചുവന്ന രക്താണുക്കളിലെ വിറ്റാമിൻ ഇയുടെ അളവ് വർധിപ്പിക്കുമെന്നും കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. പോഷകങ്ങളാൽ സമ്പന്നമായ ബദാമിൽ ആറ് ഗ്രാം പ്രോട്ടീൻ, 3.5 ഗ്രാം ഫൈബർ, 14 ഗ്രാം കൊഴുപ്പ്, 37% വിറ്റാമിൻ ഇ, 32% മാംഗനീസ്, 20% മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

കോപ്പർ, വിറ്റാമിൻ ബി 12, ഫോസ്ഫറസ് എന്നിവയുടെ നല്ല ഉറവിടവുമാണ് ബദാം. കാൻസർ തടയാനും ഇവ ഉത്തമമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്ന നാരുകൾ ബദാമിൽ അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് ദഹനവ്യവസ്ഥയിലൂടെ ഭക്ഷണം എളുപ്പത്തിൽ നീങ്ങാൻ സഹായിക്കുന്നു. ഇവയിൽ ഫോളിക് ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ജനന വൈകല്യങ്ങളിൽ നിന്ന് അമ്മയ്ക്ക് സംരക്ഷണം നൽകുന്നു. എന്നാൽ ഗുണങ്ങൾ പോലെ തന്നെ ദോഷങ്ങളും ഉണ്ട്. ബദാം അമിതമായി കഴിക്കുന്നത് മൂലം ചിലർക്ക് അലർജി ഉണ്ടാകാം. അതുകൊണ്ട് രോഗികളോ മരുന്ന് കഴിക്കുന്നവരോ ആണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ബദാം കഴിക്കാവൂ.

Keywords:  News, Malayalam News, Almonds, Health Tips, Health, Lifestyle, Diseases,  Healthy Benefits Of Almonds
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia