സ്വന്തം നാട്ടില്‍ പിറന്നാള്‍ ദിനത്തില്‍ 2000 റണ്‍സ് തികച്ച് ഇന്ത്യന്‍താരം
Dec 5, 2017, 16:43 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 05/12/2017) ടെസ്റ്റ് ക്രക്കറ്റില്‍ 2000 റണ്‍സ് തികച്ച് ശിഖര്‍ ധവാന്‍ അതും തന്റെ 32ാം ജന്മദിനത്തില്‍. പിറന്നാള്‍ ദിനത്തില്‍ തന്റെ സ്വന്തം നാട്ടില്‍ തന്നെ ഈ നേട്ടം കൈവരിക്കാനും താരത്തിനു സാധിച്ചു. ഫിറോസ് ഷാ കോട്‌ല മൈതാനത്തില്‍ ശ്രീലങ്കയുമായുള്ള മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലാണ് ധവാന് ഈ നേട്ടം കൈവരിച്ചത്. 67 റണ്‍സ് നേടിയ ധവാന്‍ സണ്ടകന്റെ ബൗളിംഗില്‍ നിരോഷന്‍ ഡിക്ക്വെല്ല സ്റ്റംപ് ചെയ്താണ് പുറത്തായത്.
28 ടെസ്റ്റ് മത്സരങ്ങളും 47 ഇന്നിംഗ്‌സുകളുമാണ് 2000 റണ്‍സ് തികയ്ക്കാനായി ധവാന്‍ കളിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയയ്‌ക്കെതിരെ 2013 മാര്‍ച്ച് 14നു പഞ്ചാബിലാണ് ധവാന്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. അന്ന് 187 റണ്‍സാണ് ധവാന്‍ നേടിയത്. അന്ന് ഏറ്റവും വേഗത്തിലുള്ള അരങ്ങേറ്റക്കാരന്റെ ടെസ്റ്റ് ശതകം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 85 പന്തില്‍ നിന്നാണ് ധവാന്‍ ശതകം തികച്ചത്. അരങ്ങേറ്റത്തില്‍ തന്നെ 187 റണ്‍സ് നേടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഏറെക്കാലമായി ഗുണ്ടപ്പ വിശ്വനാഥ് സ്വന്തമാക്കി വെച്ചിരുന്ന റെക്കോര്‍ഡാണ് ധവാന്‍ തിരുത്തിയത.് ജൂലായില്‍ ശ്രീലങ്കന്‍ പര്യടനത്തിനിടെ നേടിയ 190 റണ്‍സാണ് ധവാന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Sports, Cricket, Shikher dhawan , Record, Runs, Top score, Happy Birthday Shikhar Dhawan: Team India’s ‘Gabbar’ turns 32,Top-Headlines.