മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കള്‍ക്ക് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം; ഒരാള്‍ മരിച്ചു, സുഹൃത്തിന് ഗുരുതരം
Jul 29, 2018, 15:48 IST
അഹമ്മദാബാദ്:(www.kasargodvartha.com 29/07/2018) ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ഒരാള്‍ മരിച്ചു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളെന്ന് ആരോപിച്ചായിരുന്നു ജനക്കൂട്ടം ഇവരെ മര്‍ദിച്ചത്.
ഇരുപതോളം വരുന്ന സംഘമാണ് യുവാക്കളെ മര്‍ദനത്തിനിരയാക്കിയത്. ദഹോദിലന് സമീപത്തെ ഗ്രാമമായ ഉന്‍ദാറിലുള്ള അജ്മല്‍ വഹോനിയ (22)യാണ് മരിച്ചത്. ഇയാളുടെ സുഹൃത്തും അംബാലിയിലെ ഖജുരിയ സ്വദേസിയുമായ ഭാരു മാഥുര്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണം, കൊള്ളയടി, വര്‍ഗീയ ലഹള ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിച്ചതിന് ശേഷം രണ്ട് പേരും ദിവസങ്ങള്‍ക്ക് മുമ്പാണ് ജയില്‍ മോചിതരായതെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Investigation, Assault, Death, Police, Case, Gujarat: Youth lynched by mob over theft suspicion