city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Election History | ആദ്യം ഭരണത്തിലേറിയത് കോണ്‍ഗ്രസ്; പട്ടേല്‍ ബലത്തില്‍ പിന്നീട് ബിജെപിയുടെ കുതിപ്പ്; തകര്‍ക്കാനാവാതെ മാധവ് സിംഗ് സോളങ്കിയുടെ റെകോര്‍ഡ്; ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലേക്ക്

അഹ്മദാബാദ്: (www.kasargodvartha.com) ബോംബെ സംസ്ഥാനം രണ്ടായി വിഭജിച്ച് ഗുജറാത് രൂപീകൃതമായപ്പോള്‍ ആദ്യം രാഷ്ട്രീയ ആധിപത്യം സ്ഥാപിച്ചത് കോണ്‍ഗ്രസായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഒരു പാര്‍ടിക്കും കോണ്‍ഗ്രസിനെ വെല്ലുവിളിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 1995ന് ശേഷം ബിജെപി ഗുജറാതിന്റെ ബിഗ് ബോസ് ആയി മാറി. 27 വര്‍ഷമായി അധികാരം അനുഭവിക്കുന്ന ബിജെപിയുടെ സമവാക്യങ്ങള്‍ ആഗ്രഹിച്ചാലും കുറയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.
            
Election History | ആദ്യം ഭരണത്തിലേറിയത് കോണ്‍ഗ്രസ്; പട്ടേല്‍ ബലത്തില്‍ പിന്നീട് ബിജെപിയുടെ കുതിപ്പ്; തകര്‍ക്കാനാവാതെ മാധവ് സിംഗ് സോളങ്കിയുടെ റെകോര്‍ഡ്; ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രത്തിലേക്ക്

1960ലാണ് ഗുജറാതില്‍ ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 132 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഞെട്ടിക്കുന്ന പ്രകടനത്തോടെ 112 സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. മഹാത്മാഗാന്ധിയുടെ സ്വകാര്യ ഫിസിഷ്യനായിരുന്ന ജീവരാജ് മേത്തയെ കോണ്‍ഗ്രസ് ആദ്യ മുഖ്യമന്ത്രിയാക്കി. അദ്ദേഹത്തിന് ശേഷം ബല്‍വന്ത് റായ് മേത്തയ്ക്ക് പദവി ലഭിച്ചു. 1965ല്‍ പാകിസ്താന്‍ വ്യോമാക്രമണത്തില്‍ മേത്ത കൊല്ലപ്പെട്ടതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കലാപങ്ങള്‍ ആരംഭിച്ചു. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ഗുജറാതില്‍ കോണ്‍ഗ്രസിന് കുറച്ചുകാലം ഭരണം നഷ്ടപ്പെടേണ്ടിവന്നു.

അതിനുശേഷം മാധവ് സിംഗ് സോളങ്കിയുടെ യുഗം വന്നു. 1985-ല്‍ കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം 149-ല്‍ എത്തും വിധം രാഷ്ട്രീയ സമവാക്യങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. നാളിതുവരെയുള്ള റെകോര്‍ഡാണിത്. ഗുജറാതില്‍ ഒരു പാര്‍ടിക്കും ഇത്രയും സീറ്റുകള്‍ ലഭിച്ചിട്ടില്ല. 1990ല്‍ കോണ്‍ഗ്രസിന്റെ കൈകളില്‍ നിന്ന് അധികാരം വഴുതിപ്പോയി. ജനതാദളുമായി സഖ്യമുണ്ടാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസിന്റെ സമവാക്യങ്ങള്‍ തകര്‍ക്കാന്‍ ബിജെപി കേശുഭായ് പട്ടേലിനെ മുന്നോട്ടുവച്ചു. കോണ്‍ഗ്രസിന്റെ എണ്ണം 33 ആയി കുറഞ്ഞു.

ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ മറ്റ് ചില സംസ്ഥാനങ്ങളെപ്പോലെ, ഗുജറാതില്‍ 70 സീറ്റുകളുമായി ജനതാദള്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ടിയായി ഉയര്‍ന്നു. ബിജെപിയുമായി (67) ചേര്‍ന്ന് സര്‍കാര്‍ രൂപീകരിച്ചു. ജനതാദളിന്റെ ചിമന്‍ഭായ് പട്ടേല്‍ മുഖ്യമന്ത്രിയും ബിജെപിയുടെ കേശുഭായ് പട്ടേല്‍ ഉപമുഖ്യമന്ത്രിയുമായി. അതേ വര്‍ഷം ഗുജറാത് രാഷ്ട്രീയത്തില്‍ ഇന്നും ചര്‍ച ചെയ്യപ്പെടുന്ന ഒരു കാര്യം സംഭവിച്ചു. 1990 ഒക്ടോബര്‍ 25-ന് സഖ്യം പിരിഞ്ഞപ്പോള്‍, കോണ്‍ഗ്രസിന്റെ സഹായത്തോടെ സ്ഥാനം നിലനിര്‍ത്താന്‍ ചിമന്‍ഭായ് പട്ടേലിന് കഴിഞ്ഞു. 1994ല്‍ ചിമന്‍ഭായ് പട്ടേല്‍ മരിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഛബില്‍ദാസ് മേത്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

എന്നാല്‍ 1995ല്‍ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തി. 182ല്‍ 121 സീറ്റും പിടിച്ചെടുത്ത് കോണ്‍ഗ്രസിന്റെ സമവാക്യങ്ങളെല്ലാം തകര്‍ത്തു. അതിനപ്പുറമുള്ള കഥ ചരിത്രമാണ്. 1995ന് ശേഷമുള്ള കാലഘട്ടത്തില്‍ ബിജെപി ഗുജറാതില്‍ ഒരിക്കലും അധികാരത്തില്‍ നിന്ന് പുറത്തായിട്ടില്ല. 2001ലാണ് നരേന്ദ്രമോദി ഗുജറാത് രാഷ്ട്രീയത്തിലെത്തിയത്. 13 വര്‍ഷം മുഖ്യമന്ത്രിയായിരുന്ന ശേഷം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി കസേരയിലെത്തി. ഗുജറാത് രാഷ്ട്രീയത്തില്‍ നിന്ന് മോദി പുറത്തു വന്നെങ്കിലും അപ്പോഴും ബിജെപി തോല്‍പ്പിക്കാനായില്ല.

ഗുജറാത്തിലെ പട്ടേലുകളുടെ ജനസംഖ്യ ഏകദേശം 1.5 കോടിയാണ്, അതായത് മൊത്തം ജനസംഖ്യയുടെ ഏകദേശം 15 ശതമാനം. ഗുജറാതിലെ ആകെയുള്ള 182 സീറ്റുകളില്‍ 70 സീറ്റുകളിലും പട്ടീദാര്‍ സമുദായത്തിന് സ്വാധീനമുണ്ട്. കഴിഞ്ഞ തവണ അതായത് 2017ല്‍ കോണ്‍ഗ്രസിന് 77 സീറ്റുകളാണ് ലഭിച്ചത്. ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തവണ അദ്ദേഹം ബിജെപിയിലാണ്.

Keywords:  Gujarat-Elections, Latest-News, National, Top-Headlines, Political-News, Politics, Assembly Election, Election, BJP, Congress, Gujarat Election: Congress Dominated For 15 Years.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia