രാജ്യത്ത് ശിശുമരണ നിരക്കില്‍ കുറവുള്ളതായി റിപ്പോർട്ട്
Sep 30, 2017, 10:32 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 30.09.2017) രാജ്യത്ത് ശിശു മരണനിരക്കില്‍ കുറവുളളതായി റിപോര്‍ട്ടുകള്‍. സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം ബുള്ളറ്റിനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2015 നെ അപേക്ഷിച്ച് 2016 ല്‍ ശിശുമരണ നിരക്കില്‍ എട്ടു ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തല്‍. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയമാണ് സര്‍വെ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
2015- 16 വര്‍ഷങ്ങളിലെ നവജാത ശിശു ജനന- മരണ കണക്കുകളില്‍ നിന്നാണ് രാജ്യത്ത് മരണനിരക്കില്‍ കുറവുള്ളതായി വ്യക്തമായത്. 2015 ല്‍ ആയിരം നവജാത ശിശുക്കളില്‍ 37 എന്ന നിലയിലായിരുന്നു മരണ നിരക്ക്. 2016 ല്‍ അത് 34 ആയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ശിശുമരണനിരക്ക് 9.3 ലക്ഷമായിരുന്നത് 2016 ല്‍ 8.4 ലക്ഷമായി കുറഞ്ഞു.
അതായത് ഒരു വര്‍ഷം കൊണ്ട് 90,000 ശിശുമരണങ്ങള്‍ കുറഞ്ഞു. ഉത്തരാഖണ്ഡ് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും 2015 ലെ കണക്കുകള്‍ പ്രകാരം ശിശു മരണ നിരക്കില്‍ കുറവുണ്ടായിട്ടുള്ളതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' അടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളും ആരോഗ്യ മേഖലയിലെ സേവനങ്ങളുമാണ് മാറ്റത്തിന് കാരണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശ വാദം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, news, Top-Headlines, National, Greater decline in infant mortality rate in 2016: Government