city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്നും ആ പെണ്‍ക്കുട്ടിയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു, വീഡിയോ തരംഗമാവുന്നു

ചെന്നൈ:(www.kasargodvartha.com 08/05/2018) മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്നും ആ പെണ്‍ക്കുട്ടിയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തിരക്കേറിയ തിരുപ്പതി ലീലാ മഹള്‍ സര്‍ക്കിളിലാണ് ട്രാഫിക് പോലീസുകാരന്‍ സൂപ്പര്‍ ഹീറോയായത്. സമീപത്തെ കെട്ടിടങ്ങളുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് ദുരന്തമൊഴിവാക്കിയ പോലീസുകാരന്റെ സാഹസികത ലോകമറിഞ്ഞത്.

സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഒരു വശത്തുനിന്നെത്തിയ ബസ് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് കുതിക്കുകയായിരുന്നു. തന്റെ കണ്‍മുന്‍പില്‍ ദുരന്തം കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് ഉദ്യോഗസ്ഥന്‍ ഓടിയെത്തി പെണ്‍കുട്ടിയെ പെട്ടന്ന് പിടിച്ചു മാറ്റിയതിനാല്‍ ദുരന്തമൊഴിവായി. എന്നാല്‍ ബസിന്റെ മുന്‍ചക്രം കയറി കുട്ടിയുടെ സൈക്കിള്‍ തവിടു പൊടിയായി.

മരണത്തിനും ജീവിതത്തിനുമിടയില്‍ നിന്നും ആ പെണ്‍ക്കുട്ടിയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു, വീഡിയോ തരംഗമാവുന്നു

പെണ്‍ക്കുട്ടിയ പിടിച്ചുമാറ്റിയ പോലീസുക്കാരന്‍ ഡ്രൈവറോട് കയര്‍ക്കുന്നതും ഡ്രൈവര്‍ തിരുച്ച് പോലീസുകാരനോട് കയര്‍ക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

വീഡിയോ വൈറലായതോടെ പോലീസ് ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നതോടൊപ്പം തന്നെ ഡ്രൈവറുടെയും പെണ്‍കുട്ടിയുടെയും അശ്രദ്ധയെ നിശിതമായി വിമര്‍ശിക്കുന്ന തരത്തിലുള്ള കമന്റുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Chennai, National, Top-Headlines, Police, Video, Social-Media, Bus-driver,Great Escape | Immediate Response by Police | Bus Vs Cyclist Accident | Tirupati Traffic Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia