ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മരണം വര്‍ധിക്കുന്നു; പ്രതിവിധിയായി ഡോക്ടര്‍മാര്‍ ചെയ്തത്...
Jul 26, 2017, 16:54 IST
ഹൈദരാബാദ്: (www.kasargodvartha.com 26.07.2017) സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളുടെ മരണം വര്‍ധിച്ചതോടെ പ്രശ്‌നത്തിന് പ്രതിവിധിയായി ഡോക്ടര്‍മാര്‍ ചെയ്തത് മൃത്യുജ്ഞയ ഹോമം. ഹൈദരാബാദിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ഗാന്ധി ഹോസ്പിറ്റലിലാണ് സംഭവം. ആശുപത്രിയിലെ പ്രസവ ചികിത്സാ ഡിപാര്‍ട്ടുമെന്റിലെ സീനിയര്‍ ഡോക്ടര്‍മാരടക്കമുള്ളവരാണ് നവജാത ശിശുക്കളുടെ മരണം കുറക്കാന്‍ മണിക്കൂറുകളോളം മൃത്യുഞ്ജയ മന്ത്രം ചൊല്ലിയത്.
എന്നാല്‍ ആശുപത്രി സുപ്രണ്ടിന് ഹോമത്തിനു പ്രവേശനം നല്‍കിയിരുന്നില്ല. പ്രതിദിനം ഏകദേശം 2,500 രോഗികളാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തുന്നത്. ഈ പ്രദേശത്തെയും സമീപ പ്രദേസത്തെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഏക ആശ്രയമാണ് ഈ ആശുപത്രി. ഗൈനക്കോളജി ഡിപാര്‍ട്ട്‌മെന്റിലാണ് ഇവിടെ ഏറ്റവും തിരക്ക്. അതേസമയം ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്ന് രോഗികള്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.
നവജാത ശിശുക്കളുടെ മരണം വര്‍ധിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടര്‍മാര്‍ മൃത്യുജ്ഞയ ഹോമം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Hospital, Treatment, Top-Headlines, News, Doctors, Hyderabad, Government hospital in Telangana perform homam in ICU.