കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൂശി; ഉള്‍ഭാഗം അലങ്കരിച്ചത് അടുത്തിടെ 100 വയസ് തികഞ്ഞ മോദിയുടെ അമ്മയുടെ ഭാരത്തിന് തുല്യമായ ആഭരണംകൊണ്ട്
വാരണാസി: (www.kasargodvartha.com 02.03.2022) കാശി വിശ്വനാഥ ക്ഷേത്ര ശ്രീകോവില്‍ സ്വര്‍ണം പൂശി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെനിന്റെ ഭാരത്തിന് തുല്യമായി 37 കിലോ സ്വര്‍ണം കൊണ്ടാണ് ക്ഷേത്രത്തിന്റെ ഉള്‍ഭാഗം അലങ്കരിച്ചത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ശ്രീകോവിലില്‍ സ്വര്‍ണംപൂശിയ വിവരം പുറത്തറിഞ്ഞത്.
ക്ഷേത്രത്തിനായി സ്വര്‍ണം സംഭാവന നല്‍കിയത് ഒരു ദക്ഷിണേന്‍ഡ്യന്‍ വ്യവസായിയാണ്. എന്നാല്‍ ഇയാള്‍ പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇയാള്‍ മൊത്തം 60 കിലോ സ്വര്‍ണമാണ് സംഭാവന നല്‍കിയതെന്നാണ് വിവരം. ഇതില്‍ 37 കിലോയാണ് ശ്രീകോവിലില്‍ ഉപയോഗിച്ചത്.
ക്ഷേത്രത്തിലേക്ക് സംഭാവനയായി 60 കിലോ സ്വര്‍ണം ലഭിച്ചെന്ന് വാരാണസി ഡിവിഷണല്‍ കമീഷണര്‍ ദീപക് അഗര്‍വാള്‍മ മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേത്രത്തിന് 60 കിലോഗ്രാം സ്വര്‍ണം ലഭിച്ചു. അതില്‍ 37 കിലോഗ്രാം ശ്രീകോവില്‍ അങ്കരിക്കാന്‍ ഉപയോഗിച്ചു. ബാക്കിയുള്ള 23 കിലോ സ്വര്‍ണം താഴികക്കുടത്തിന്റെ താഴത്തെ ഭാഗം പൊതിയാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീകോവിലിന്റെ ഉള്‍വശത്ത് പൂശാന്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ അളവ് അടുത്തിടെ 100 വയസ് തികച്ച പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരാബെനിന്റെ ഭാരത്തിന് തുല്യമാണെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
18-ാം നൂറ്റാണ്ടിനുശേഷം സ്വര്‍ണം ഉപയോഗിച്ച് ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന പ്രവൃത്തിയാണിത്. മുഗള്‍ കാലഘട്ടത്തില്‍ കേടുപാടുകള്‍ സംഭവിച്ച ക്ഷേത്രം 1777ല്‍ ഇന്‍ഡോറിലെ ഹോള്‍കര്‍ രാജ്ഞി മഹാറാണി അഹല്യഭായ ആണ് പുനര്‍നിര്‍മിച്ചത്. പിന്നീട് പഞ്ചാബിലെ മഹാരാജ രഞ്ജിത് സിംഗ് ക്ഷേത്രത്തിന്റെ രണ്ട് താഴികക്കുടങ്ങള്‍ സ്വര്‍ണം കൊണ്ട് പൊതിയാന്‍ ഉപയോഗിച്ച ഒരു ടണ്‍ സ്വര്‍ണം നല്‍കി. ക്ഷേത്രത്തിന്റെ നവീകരണവും വിപുലീകരണവും അടുത്തിടെയാണ് പൂര്‍ത്തിയായത്.
Keywords: News, National, India, Uttar Pradesh, Top-Headlines, Temple, Narendra-Modi, Gold, Merchant, Gold equal to weight of PM Modi’s mother used to beautify inner wall of Kashi Vishwanath Temple