അമ്പതാമത് വിമാനവും നിരത്തിലിറക്കി ഗോ എയര്‍
Jun 27, 2019, 16:08 IST
കൊച്ചി: (www.kasargodvartha.com 27.06.2019) ഇന്ത്യയിലെ പ്രമുഖ വിമാന കമ്പനികളിലൊന്നായ ഗോ എയര്‍ എയര്‍ലൈന്‍സിന് രണ്ടു വര്‍ഷത്തിനിടെ വിമാനങ്ങളുടെ എണ്ണത്തില്‍ ഇരട്ടി മുന്നേറ്റം. ചുരുങ്ങിയ കാലയളവില്‍ അമ്പതാമത് വിമാനവും ഗോ എയര്‍ നിരത്തിലിറക്കി. ദിവസേന 270 ഫ്‌ളൈറ്റുകള്‍ ഉള്ള ഗോ എയര്‍ 24 ആഭ്യന്തര സര്‍വീസുകളും നാല് അന്താരാഷ്ട്ര സര്‍വീസുകളും നടത്തുന്നുണ്ട്.
ജഹ് വാഡിയ ഗ്രൂപ്പിന്റെ കീഴിലുള്ള ഗോ എയര്‍ കുറഞ്ഞ യാത്രാ നിരക്കിലാണ് പ്രവര്‍ത്തിക്കുന്നത്. അഹ് മദാബാദ്, ബഗ്‌ഡോഗ്ര, ബംഗളൂരു, ഭുബനേശ്വര്‍, ചന്ധിഗര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹതി, ഹൈദരാബാദ്, ജയ്പ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലെഹ്, ലക്‌നൗ, മുംബൈ, നാഗ്പൂര്‍, പട്‌ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്‌കറ്റ്, അബൂദാബി എന്നിവിടങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസുകളുമുണ്ട്.
ഇതിനോടകം 72 മില്ല്യണ്‍ യാത്രക്കാര്‍ ഗോ എയറിനൊപ്പം സഞ്ചരിച്ചു. വരും വര്‍ഷങ്ങളില്‍ 100 മില്ല്യണ്‍ യാത്രക്കാരെയാണ് ഗോ എയര്‍ ലക്ഷ്യമിടുന്നത്. ഗോ എയര്‍ ചരിത്ര നേട്ടമാണ് കൈകൊണ്ടിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ മികച്ച നേട്ടങ്ങള്‍ തങ്ങളെ തേടിയെത്തുമെന്നും മാസത്തില്‍ ഓരോ വിമാനങ്ങള്‍ വീതം കൊണ്ടുവന്ന് കൂടുതല്‍ ഫ്‌ളൈറ്റ് ആരംഭിക്കുവാനാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജഹ് വാഡിയ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, news, Top-Headlines, National, Business, GoAir inducts 50 th aircraft into the fleet
< !- START disable copy paste -->