city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Healthcare Sector | 'സാംക്രമികേതര, ജീവിതശൈലി രോഗങ്ങള്‍ കൂടുന്നു'; ആരോഗ്യ മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് വിദഗ്ധന്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com) ബജറ്റില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിനും പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിലെ നവീകരണത്തിനുമുള്ള തുക വര്‍ധിപ്പിക്കണമെന്ന് മിലന്‍ ഹോസ്പിറ്റല്‍സ് സിഇഒ ലക്ഷ്മണ്‍ ടി എല്‍ ആവശ്യപ്പെട്ടു. ഈ മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
          
Healthcare Sector | 'സാംക്രമികേതര, ജീവിതശൈലി രോഗങ്ങള്‍ കൂടുന്നു'; ആരോഗ്യ മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് വിദഗ്ധന്‍

ആരോഗ്യ സംരക്ഷണ മേഖലയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും രാജ്യത്തിന് ആരോഗ്യകരമായ ഒരു മനുഷ്യവിഭവം കെട്ടിപ്പടുക്കുന്നതിനും ആരോഗ്യ മേഖലയ്ക്ക് 30 മുതല്‍ 40 ശതമാനം വരെ വര്‍ധനവ് ആവശ്യമാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

'2022-23 ലെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് 86,201 കോടി രൂപ ലഭിച്ചു, 2020-21 സാമ്പത്തിക വര്‍ഷത്തിലെ 73,932 കോടി രൂപയില്‍ നിന്ന് ഏകദേശം 16.5 ശതമാനം വര്‍ധനവ്. 2023ലെ ബജറ്റില്‍ കൂടുതല്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു. സാംക്രമികേതര, ജീവിതശൈലി രോഗങ്ങളുടെ കുത്തനെ വര്‍ധനവ് കാരണം, വരാനിരിക്കുന്ന ബജറ്റ് ആരോഗ്യ സംരക്ഷണത്തിന് ശക്തമായ ഊന്നല്‍ നല്‍കാനും സാധ്യതയുണ്ട്', ലക്ഷ്മണ്‍ ടി എല്‍ വ്യക്തമാക്കി.

Keywords:  Budget-Expert-Opinions, National, Top-Headlines, New Delhi, Budget, Health, Government-of-India, Further surge expected for Budget 2023: Lakshman T L.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia