ഇരുട്ടടി തുടരുന്നു; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
Oct 31, 2021, 07:32 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 31.10.2021) രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111രൂപ 61 പൈസയും ഡീസലിന് 105 രൂപ 38 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 46 പൈസയുമായി. രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍.
Keywords: New Delhi, News, National, Top-Headlines, Business, Petrol, Price, Fuel prices hiked again today