വീണ്ടും തിരിച്ചടി; ഇന്ധനവില കുതിച്ചുയരുന്നു, ഡീസല്‍ വിലയും 100ലേക്ക്
Oct 8, 2021, 09:23 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 08.10.2021) രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക്. ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് വെള്ളിയാഴ്ച ഉയര്‍ന്നത്. തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയും പെട്രോള്‍ ലിറ്ററിന് 105.78 രൂപയുമായി.
കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 104 രൂപ 29 പൈസയും ഡീസലിന് 97 രൂപ എട്ട് പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 103 രൂപ 80 പൈസയും ഡീസലിന് 97 രൂപ ഇരുപത് പൈസയുമാണ് വില.
Keywords: New Delhi, News, National, Top-Headlines, Business, Price, Petrol, Fuel prices hike again; Diesel prices up to 100