4 മാസത്തിന് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു
Mar 22, 2022, 07:41 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 22.03.2022) ഇന്‍ഡ്യയില്‍ നാല് മാസത്തിന് ശേഷം ഇന്ധനവില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപോര്‍ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞശേഷമാണ് വില ഉയര്‍ന്നത്.
ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ എന്ന റെകോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്‍ഡ്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. 2021 നവംബറിലായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്. നിലവില്‍, കൊച്ചിയില്‍ പെട്രോള്‍ വില 104.31 ആയിരുന്നത് 87 പൈസ വര്‍ധിച്ച് 105.18ലെത്തി. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വര്‍ധിച്ച് 92.40 രൂപയായി.

Keywords: New Delhi, News, National, Business, Petrol, Price, Top-Headlines, Fuel price hike after 4 months.