city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

ഷിംല: (www.kasargodvartha.com 08.07.2021) മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് (87) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡികല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. 

ആറ് തവണ ഹിമാചല്‍ പ്രദേശ മുഖ്യമന്ത്രിയായിരുന്നു വീര്‍ഭദ്ര സിംഗ്. ഒമ്പത് തവണ ഹിമാചല്‍ എംഎല്‍എ ആയും അഞ്ചു തവണ പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ 1976-77 കാലയളവില്‍ ഉപമന്ത്രിയായും 1982-83 കാലയളവില്‍ സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ എംപി പ്രഭിത സിംഗ് ആണ് ഭാര്യ. മകന്‍ വിക്രമാദിത്യ ഷിംല റൂറലില്‍ നിന്നുള്ള എംഎല്‍എയാണ്.

മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗ് അന്തരിച്ചു

Keywords: News, National, Death, Obituary, Hospital, MLA, Congress, Himachal Pradesh, Virbhadra Singh, CM, Former Himachal Pradesh CM Virbhadra Singh passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia