Cash seized | ഓടോറിക്ഷയില്‍ കടത്തുകയായിരുന്ന 93.50 ലക്ഷം രൂപ പിടികൂടി
Apr 28, 2023, 21:39 IST
മംഗ്‌ളുറു: (www.kasargodvartha.com) ഷിവമോഗ്ഗയില്‍ നിന്ന് കുംടയിലേക്ക് പോവുകയായിരുന്ന ഓടോറിക്ഷയില്‍ നിന്ന് രേഖകള്‍ ഇല്ലാത്ത 93.50 ലക്ഷം രൂപ ഫ്‌ലയിങ് സ്‌ക്വാഡ് പിടികൂടി. ചന്ദവര ചെക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ വെള്ളിയാഴ്ച പുലര്‍ച്ചെ 2.30നാണ് പണം കണ്ടെത്തിയത്.
തുക കുംട സബ്ട്രഷറിയില്‍ അടിച്ച് ഓടോറിക്ഷയും ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ചോദ്യം ചെയ്യുന്നു. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചെക് പോസ്റ്റുകളില്‍ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
മാതൃകാ പെരുമാറ്റച്ചട്ടവും പ്രാബല്യത്തിലുണ്ട്. ഇതനുസരിച്ച് 50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും.

Keywords: Mangalore News, Karnataka Election News, Cash Seized, Karnataka News, Karnataka Polls 2023, Flying squad seizes Rs 93.5L unaccounted cash from auto.
< !- START disable copy paste -->