റോസ് പൂക്കള്‍ കൊണ്ട് പി എസ് എല്‍ വി റോക്കറ്റും ഗ്രാമഫോണും; പുഷ്പമേള കാണാന്‍ പതിനായിരങ്ങള്‍ ഊട്ടി കുന്നിലേക്ക്
May 17, 2017, 23:12 IST
ഉറുമീസ് തൃക്കരിപ്പൂര്‍
ഊട്ടി(തമിഴ്‌നാട്): (www.kasargodvartha.com 17.05.2017) പുഷ്പമേള കാണാനും ആസ്വദിക്കാനും ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഊട്ടിയിലേക്ക് എല്ലാ വര്‍ഷവും എത്തുന്നത്. ഇത്തവണത്തെ പ്രധാന ആകര്‍ഷമായത് റോസാ പൂക്കള്‍ കൊണ്ടുള്ള വ്യത്യസ്തമായ രൂപങ്ങളാണ്.
സേലം ജില്ല ഹോര്‍ട്ടി കള്‍ച്ചര്‍ നേതൃത്വത്തില്‍ റോസ് ഗാര്‍ഡനില്‍ ഒരുക്കിയ പി എസ് എല്‍ വി റോക്കറ്റ് മാതൃകയും മഞ്ഞ റോസാ പൂക്കള്‍ കൊണ്ട് രൂപം നല്‍കിയ മാങ്ങയും നീലഗിരി ഹോര്‍ട്ടി കള്‍ച്ചര്‍ നേതൃത്വത്തില്‍ റോസ് ഷോയില്‍ പഴയ കാല ഗ്രാമഫോണ്‍ പെട്ടിയും ഏറെ ആകര്‍ഷിക്കുന്നവയാണ്. ഊട്ടിയിലെ കുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് ഇപ്പോള്‍. മെയ് 19 മുതല്‍ 22 വരെ ഊട്ടി ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ സംഘടിപ്പിക്കുന്ന പുഷ്പമേള കാണാന്‍ കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ പ്രകടിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Show, Inauguration, National, Top-Headlines, Flower Show, Ooty, Tamil Nadu.