city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊല്‍ക്കത്തയില്‍ റെയില്‍വെയുടെ കെട്ടിടത്തില്‍ തീപിടിത്തം; 9 മരണം

കൊല്‍ക്കത്ത: (www.kasargodvartha.com 09.03.2021) പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ റെയില്‍വെയുടെ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പത് മരണം. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡിലെ ന്യൂ കൊയ്ലാഘട്ട് കെട്ടിടത്തിന്റെ 13-ാം നിലയിലാണ് വന്‍ തീപ്പിടിത്തമുണ്ടായത്. നാല് അഗ്‌നിശമന സേനാംഗങ്ങള്‍, രണ്ട് ആര്‍പിഎഫ് ജവാന്‍മാര്‍, കൊല്‍ക്കത്ത പൊലീസ് എഎസ്ഐ എന്നിവരടക്കം ഒമ്പത് പേരാണ് തീപ്പിടിത്തത്തില്‍ മരിച്ചതെന്ന് പശ്ചിമബംഗാള്‍ മന്ത്രി സുജിത് ബോസ് അറിയിച്ചു.

ഈസ്റ്റേണ്‍ റെയില്‍േവെയും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫീസ് കെട്ടിടത്തിലായിരുന്നു അപകടം. കൊല്‍ക്കത്ത കമ്മീഷണര്‍ സുമന്‍ മിത്ര, മന്ത്രി സുജിത് ബോസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 

കൊല്‍ക്കത്തയില്‍ റെയില്‍വെയുടെ കെട്ടിടത്തില്‍ തീപിടിത്തം; 9 മരണം

മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരംഗത്തിന് സര്‍കാര്‍ ജോലി നല്‍കുമെന്നും മമത വ്യക്തമാക്കി. പ്രധാനമന്ത്രിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Keywords: News, National, fire, Railway, Death, Police, fire, Top-Headlines, Firemen, railway officials among 9 killed in massive fire at building in Kolkata

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia