Aruna Asaf Ali | നിരവധി തവണ ജയിലില്‍ കിടന്നിട്ടും തളരാത്ത വിപ്ലവവീര്യം; രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി പോരാടിയ അരുണ ആസഫലി
Aug 9, 2022, 19:54 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ധീരമായി പോരാടുകയും നിരവധി തവണ ജയിലില്‍ കിടക്കുകയും ചെയ്ത വനിതയാണ് അരുണ ആസഫ് അലി. 1909 ജൂലൈ 16ന് പഞ്ചാബിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അവര്‍ ജനിച്ചത്. അരുണ ഗാംഗുലി എന്നായിരുന്നു മുഴുവന്‍ പേര്. നൈനിറ്റാളില്‍ നിന്നാണ് അരുണ തന്റെ ആദ്യകാല പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ മിടുക്കിയായിരുന്നു അരുണ. ലാഹോറില്‍ നിന്ന് ബിരുദം നേടി കല്‍കടയില്‍ അധ്യാപികയായി ജോലി ചെയ്തു. ഇതിനിടയിലാണ് ആസഫ് അലിയെ കണ്ടുമുട്ടിയത്. ആസഫ് അലി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു. തികച്ചും വ്യത്യസ്തമായ മതവിശ്വാസികള്‍ ആയിരുന്ന ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചു, 1928-ല്‍ വിവാഹിതരായി. ഒപ്പം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് സംഭാവന നല്‍കാനും ഒരുമിച്ച് നിന്നു.
ഡെല്‍ഹിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആസഫ് അലി പഠനകാലത്ത് തന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു, നിരവധി തവണ ജയിലിലും കിടന്നു. 1930-ല്‍ ഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചപ്പോള്‍ അരുണ ആദ്യമായി അതില്‍ പങ്കെടുത്തു. ഇതിനിടയില്‍ അറസ്റ്റ് ചെയ്യുകയും ഒരു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. പക്ഷേ, ജയിലില്‍ പോയിട്ടും അവര്‍ തളര്‍ന്നില്ല. പുറത്തിറങ്ങിയ ശേഷം വീണ്ടും പ്രസ്ഥാനത്തിന്റെ ഭാഗമായി. വീണ്ടും ജയിലിലായി. ജയിലിനുള്ളിലെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും അതിക്രമങ്ങള്‍ക്കും എതിരെ അരുണ നിരാഹാരസമരം നടത്തി.
1942ല്‍ ഉപ്പ് സത്യാഗ്രഹത്തിന് ശേഷം ഗാന്ധി 'ക്വിറ്റ് ഇന്‍ഡ്യ സമരം' ആരംഭിച്ചപ്പോള്‍ അരുണയും അതില്‍ പങ്കെടുത്തു. നീണ്ട പോരാട്ടത്തിനൊടുവില്‍ മുംബൈയിലെ ഗ്വാളിയോര്‍ ടാങ്ക് മൈതാനിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയാണ് അരുണ തന്റെ ധീരത പ്രകടിപ്പിച്ചത്. ഈ ധീരത കാരണം ബ്രിടീഷുകാര്‍ അരുണയെ പിടികൂടിയവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കിയതായി പറയുന്നു.
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും രാജ്യത്തിനായുള്ള അവരുടെ സേവനം തുടര്‍ന്നു. ഡെല്‍ഹിയിലെ ആദ്യ വനിതാ മേയറാകുകയും ചെയ്തു. 1975-ല്‍ ലെനിന്‍ സമാധാന സമ്മാനവും ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡും ലഭിച്ചു. 1996 ജൂലൈ 29ന് അരുണ ആസഫ് അലി അന്തരിച്ചു. മരണശേഷം, ഇന്‍ഡ്യയുടെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' നല്‍കി ആദരിച്ചു.

Keywords: News, National, Top-Headlines, Independence-Freedom-Struggle, Independence Day, Nari-Shakti, India, Indian Freedom Fighter, Aruna Asaf Ali, Azadi Ka Amrit Mahotsav, Fearless freedom fighter, Aruna Asaf Ali.
< !- START disable copy paste -->