city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

മംഗലാപുരം: വ്യാജ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി എട്ട് വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചുവരികയായിരുന്ന സ്ത്രീയെ പോലീസ് അറസ്റ്റുചെയ്തു. ഉഡുപ്പി കെമ്മണ്ണു പടുതോണില്‍ ക്ലിനിക്ക് നടത്തിവരികയായിരുന്ന നാഗവേണി എന്ന സ്വപ്‌ന സക്കീര്‍ ആണ് അറസ്റ്റിലായത്. ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് കിട്ടിയ രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് 'ഡോക്ടര്‍' കുടുങ്ങിയത്.

രോഗികളെ പരിശോധിക്കുകയും മരുന്ന് കുറിച്ചുനല്‍കുകയും വിദഗ്ദ്ധ ചികിത്സയ്ക്ക് മറ്റു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവരികയുമായിരുന്നു ഇവര്‍. ക്ലിനിക്കില്‍ നിന്ന് വ്യാജമായി ഉണ്ടാക്കിയ എം.ബി.ബി.എസ്. സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും പോലീസ് കണ്ടെടുത്തു. ആരോഗ്യവിഭാഗം ഓഫീസര്‍ ഡോ. രാമചന്ദ്ര ബായാരിയുടെ നേതൃത്വത്തിലാണ് ക്ലിനിക്കില്‍ റെയ്ഡ് നടത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ നാഗവേണിക്കെതിരെ മല്‍പെ പോലീസ് കേസെടുത്തു.
വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയതിനും വ്യാജസര്‍ട്ടിഫിക്കറ്റുകളുണ്ടാക്കി ആരോഗ്യവകുപ്പിനെ വഞ്ചിച്ചതിനുമാണ് കേസ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Nagaveni, Swapna Shakeer, Doctor, Medicine, Health officer, Raid conducted, Clinic, Arrest, Mangalore, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia