city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Manipur | അശാന്തി വിതച്ച മണിപ്പൂരിൽ കർശന നടപടികൾ; എല്ലാ മേഖലകളിലും കണ്ണ് പതിപ്പിച്ച് അധികൃതർ; ഇതുവരെ 6,000 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ വൃത്തങ്ങൾ

ന്യൂഡെൽഹി: (www.kasargodvartha.com) വംശീയ സംഘർഷങ്ങൾക്കിടയിൽ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നരാക്കി നടത്തിക്കുകയും ചെയ്യുന്ന വീഡിയോ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്ന സാഹര്യത്തിൽ സർക്കാർ ഏജൻസികളും സുരക്ഷാ സേനയും സംസ്ഥാനത്ത് എല്ലാ മേഖലകളിലും സൂക്ഷ്മപരിശോധന വർധിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Manipur | അശാന്തി വിതച്ച മണിപ്പൂരിൽ കർശന നടപടികൾ; എല്ലാ മേഖലകളിലും കണ്ണ് പതിപ്പിച്ച് അധികൃതർ; ഇതുവരെ 6,000 കേസുകൾ രജിസ്റ്റർ ചെയ്തതായി സർക്കാർ വൃത്തങ്ങൾ

മെയ് മൂന്നിന് ആരംഭിച്ച അക്രമാസക്തമായ ഏറ്റുമുട്ടലുകളെ തുടർന്ന്, ഏജൻസികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ജാഗ്രത കർശനമാക്കിയിട്ടുണ്ട്. ഇതുവരെ 6,000-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇതിൽ ഭൂരിഭാഗവും സർക്കാർ വസ്‌തുക്കൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടതാണ്. തങ്ങളുടെ നിരീക്ഷണങ്ങൾ വർധിപ്പിച്ചതിനാൽ, തീ ആളിക്കത്താൻ സാധ്യതയുണ്ടായിരുന്ന പല സംഭവങ്ങളിലും അത് കെടുത്താൻ കഴിഞ്ഞതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ മണിപ്പൂരിലെ സംഭവങ്ങൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നതിനും അധികൃതർ നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. ദൃശ്യങ്ങളുടെ ആധികാരികത കർശന പരിശോധന നടത്തിയതിന് ശേഷമാണ് നടപടിയെടുക്കുന്നത്. അതേസമയം തന്നെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലെ അസൗകര്യങ്ങൾ കൊലപാതകം, ആക്രമണം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തെ തടസപ്പെടുത്തിയിട്ടുണ്ട്. 'പല പൊലീസ് സ്‌റ്റേഷനുകളും ആവശ്യമായ ജീവനക്കാർ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്, സംസ്ഥാനത്ത് ക്രമസമാധാനപാലനം പ്രധാന ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്', അധികൃതർ പറയുന്നു.

ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ക്രമസമാധാന പ്രശ്‌നങ്ങൾ നേരിടുന്നതിനും സംസ്ഥാന പൊലീസിനെ സഹായിക്കുന്നതിന് കേന്ദ്രം 135 കമ്പനികളെ അയച്ചിട്ടുണ്ട്. ഇടയ്ക്കിടെ അക്രമ സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി റിപ്പോർട്ടുണ്ട്. 'മണിപ്പൂരിലെ 16 ജില്ലകളിൽ പകുതിയും ഇപ്പോഴും പ്രശ്‌നസാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു. അലംഭാവം ഒഴിവാക്കാൻ ഞങ്ങൾ ഇടയ്‌ക്കിടെ സേനയെ ഊഴത്തിന് അനുസരിച്ച് തിരിക്കുകയും ചെയ്യുന്നു', ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

മണിപ്പൂരിലെ അശാന്തി ആരംഭിച്ചത് കുക്കി ഗോത്ര വിഭാഗവും വംശീയ ഭൂരിപക്ഷമായ മെയ്തേയിയും തമ്മിലുള്ള അക്രമാസക്തമായ വംശീയ ഏറ്റുമുട്ടലുകളോടെയാണ്. അക്രമ സംഭവങ്ങൾ കുറഞ്ഞത് 125 പേർ മരണപ്പെടുന്നതിനും 40,000-ത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാനും കാരണമായി. സ്ത്രീകളെ നഗ്നരായി നടത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയരുകയാണ്. പാർലമെന്റിൽ ബഹളം മൂലം നടപടികൾ തടസപ്പെടുകയും ചെയ്യുകയാണ്. മേഖലയിലേക്ക് ആയിരക്കണക്കിന് അർധസൈനികരെയും സൈനികരെയും വിന്യസിച്ചുകൊണ്ട് കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇടയ്ക്കിടെ അക്രമം തുടരുന്നുണ്ട്. അതിനാൽ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.

Keywords: News, National, Manipur, New Delhi, Social Media, Eye On All Manipur Incidents, 6,000 Cases Filed: Government Sources.


  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia