city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ram Temple | ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് യോഗി ആദിത്യനാഥ് ഒഴികെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല

ലക് നൗ: (KasargodVartha) ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല. ചടങ്ങിലേക്ക് പല പ്രമുഖരെയും വിളിച്ചിട്ടുണ്ടെങ്കിലും സര്‍കാര്‍ ഒരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടില്ല. കേന്ദ്രമന്ത്രിമാരെയോ മറ്റ് രാഷ്ട്രീയ പ്രമുഖരെയോ ചടങ്ങിലേക്ക് കേന്ദ്രസര്‍കാരോ യുപി സര്‍കാരോ ക്ഷണിച്ചിട്ടില്ല.

Ram Temple | ജനുവരി 22 ന് അയോധ്യയില്‍ നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് യോഗി ആദിത്യനാഥ് ഒഴികെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണമില്ല

ബി ആര്‍ അംബേദ്കറുടെയും ജഗ്ജീവന്‍ റാമിന്റെയും കന്‍ഷി റാമിന്റെയും കുടുംബാംഗങ്ങളെ ക്ഷണിച്ചിട്ടുണ്ട്. രാമജന്‍മഭൂമി മൂവ്‌മെന്റിന്റെ ഭാഗമായിരുന്ന മരിച്ച കര്‍സേവകരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷണമുണ്ട്. അതുപോലെ വിരമിച്ച മൂന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും കര-വ്യോമ-നാവിക സേനയിലെ മുന്‍ തലവന്‍മാര്‍ക്കും മുന്‍ അംബാസഡര്‍മാര്‍ക്കും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്ന മുതിര്‍ന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഐ പി എസ് ഓഫിസര്‍മാര്‍ക്കും നൊബേല്‍ ജേതാക്കള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നു. ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും ചടങ്ങ് ഉപേക്ഷിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

പണിപൂര്‍ത്തിയാകാതെ പ്രതിഷ്ഠ നടത്തുന്നതില്‍ ബി ജെ പി സര്‍കാരിനെതിരെ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ബി ജെ പി നടപ്പാക്കുന്നത് രാഷ്ട്രീയ അജന്‍ഡയാണെന്നാണ് വിമര്‍ശനം. ലോക് സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്ര തിരക്കിട്ട് പ്രതിഷ്ഠ കര്‍മം നടത്തുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.

അതേസമയം പ്രതിഷ്ഠാ ദിനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്രതം നോറ്റുതുടങ്ങി. സമൂഹ മാധ്യമത്തിലൂടെ മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Keywords:  Except Yogi Adityanath, No Chief Minister Sent Invite For Ram Temple Event: Sources, UP, News, Ram Temple Event, Ayodhya, Yogi Adityanath, Politics, BJP, Inauguration, Religion, National News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia