ഇനി പരീക്ഷയെ പേടിക്കണ്ടാ പുതിയ തന്ത്രങ്ങളുമായി മോദി, സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ 'എക്സാം വാരിയേഴ്സ്'
Feb 3, 2018, 16:16 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 03/02/2018) ഇനി പരീക്ഷയെ പേടിക്കണ്ടാ പുതിയ തന്ത്രങ്ങളുമായി മോദി, സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ 'എക്സാം വാരിയേഴ്സ്'. കുട്ടികളേയും അധ്യാപകരേയും രക്ഷിതാക്കളേയും അഭിസംബോധന ചെയ്യുന്ന പുസ്തകത്തില്‍ തന്റെ കുട്ടിക്കാലത്തെ ഓര്‍മകളും ജീവിതാനുഭവങ്ങളാണ് മോദി വിവരിക്കുന്നത്. തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ പരീക്ഷയെ എങ്ങനെ നേരിട്ടുവെന്നും മോദി പുസ്തകത്തില്‍ വിശദീകരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് മന് കീ ബാത്തിലും മോദി വിവരിച്ചിരുന്നു.
നാം ചെയ്യുന്ന കാര്യങ്ങളെ ശരിയായി വിലയിരുത്തുക എന്നത് പ്രധാന കാര്യമാണെന്ന് മോദി പറയുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിച്ച കാര്യം പറഞ്ഞാണ് മോദി ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. 'പരിശീലനത്തിനിടെ ഒരു ഡയലോഗ് ശരിയായി പറയാന്‍ തനിക്ക് പറ്റിയിരുന്നില്ല. ഒടുവില്‍ ഇങ്ങനെയാണ് ഡയലോഗ് പറയുന്നതെങ്കില്‍ തനിക്ക് സംവിധാനം ചെയ്യാന്‍ പറ്റില്ലെന്ന് സംവിധായകന് ക്ഷമ നശിച്ച് പറഞ്ഞു. പക്ഷെ അത് തിരുത്താന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ശരിയായ രീതിയില്‍ തന്നെയാണ് ഡയലോഗ് പറയുന്നത് എന്നായിരുന്നു എന്റെ വിചാരം.ഞാന്‍ ചെയ്യേണ്ട റോള്‍ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് ചെയ്തു കാണിക്കാന്‍ പിറ്റേന്ന് സംവിധായകനോട് ഞാന്‍ ആവശ്യപ്പെട്ടു. അയാള്‍ അത് ചെയ്ത നിമിഷമാണ് ഞാന്‍ ചെയ്തിരുന്നത് തെറ്റായിരുന്നു എന്ന് എനിക്ക് മനസിലായത്. പിന്നീട് ആ തെറ്റ് ശരിയാക്കാനും കഴിഞ്ഞു.
പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ആ ഉത്തരക്കടലാസിനെ ഓര്‍ത്ത് വ്യാകുലപ്പെടുന്നതില്‍ അര്‍ഥമില്ലെന്ന് കുട്ടികളോട് മോദി പറയുന്നു. 'നിങ്ങളുടെ ഉത്തരക്കടലാസുകള്‍ പോലെത്തന്നെയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം 2012 തെരഞ്ഞെടുപ്പ് ഫലവും. പക്ഷെ വോട്ടിങ് കഴിഞ്ഞ ഉടന്‍ തന്നെ ഞാന്‍ എന്റെ മറ്റ് ജോലികളിലേക്ക് തിരിച്ചുപോയി. ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റിന്റെ ഒരുക്കങ്ങള്‍ വീക്ഷിക്കാനായിരുന്നു തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഞാന്‍ ആദ്യം പോയത്. എന്നെ സംബന്ധിച്ചിടത്തോളം വോട്ടുകള്‍ എന്നാല്‍ നിങ്ങളുടെ ഉത്തരക്കടലാസുകള്‍ പോലെത്തെന്നെ വണ്‍ വേ ടിക്കറ്റ് ആയിരുന്നു.'
ഒരു കാര്യം ചെയ്യുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. 'യോഗങ്ങളില്‍ പങ്കെടുക്കമ്പോള്‍ ഒരിക്കലും മൊബൈല്‍ ഫോണോ മറ്റ് ഗാഡ്ജറ്റുകളോ ഞാന്‍ ഉപയോഗിക്കാറില്ല. ഒരാളെ മാത്രമാണ് കാണുന്നതെങ്കില്‍ പോലും ആ സംസാരത്തില്‍ മാത്രമായിരിക്കും ഞാന്‍ ശ്രദ്ധിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Narendra-Modi, Teachers, Students, Parents, Top-Headlines, Exam Warriors: PM Modi’s book offers 25 mantras to counter exam stress