EPFO | പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് മാറ്റണോ? വിഷമിക്കേണ്ട, എളുപ്പത്തിൽ ഇങ്ങനെ ചെയ്യാം
Jun 17, 2023, 11:23 IST
ന്യൂഡെൽഹി: (www.kasargodvartha.com) പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ട് ചില കാരണങ്ങളാൽ നിങ്ങൾ ക്ലോസ് ചെയ്തിട്ടുണ്ടെങ്കിൽ, പുതിയ ബാങ്ക് അക്കൗണ്ട് എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിയാതെ ആളുകൾക്ക് പലപ്പോഴും ആശങ്കപ്പെടാറുണ്ട്. ഇതിനെ പറ്റി കൂടുതൽ അറിയാം.
എങ്ങനെ പുതിയ ബാങ്ക് അക്കൗണ്ട് ചേർക്കാം?
* ആദ്യം unifiedportal-mem(dot)epfindia(dot)gov(dot)in/memberinterface വെബ്സൈറ്റ് സന്ദർശിക്കുക
* നിങ്ങളുടെ യുഎഎൻ നമ്പർ, പാസ്‌വേഡ്, സ്‌ക്രീനിൽ നൽകിയിരിക്കുന്ന ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
* തുടർന്ന് കെ വൈ സി (KYC) ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം. ഇവിടെ ബാങ്ക് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ലഭിക്കും, അതിൽ ക്ലിക്ക് ചെയ്യുക
* വിൻഡോയിൽ പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. ബാങ്കിന്റെ പേര്, അക്കൗണ്ട് നമ്പർ, ഐഎഫ്എസ്‌സി കോഡ് തുടങ്ങിയ കാര്യങ്ങൾ ഇവിടെ നൽകണം. എല്ലാ വിവരങ്ങളും ശരിയായി പൂരിപ്പിച്ച് ഒരിക്കൽ കൂടി പരിശോധിക്കുക. തുടർന്ന് സമർപ്പിക്കുക ക്ലിക്കുചെയ്യുക.
* ഇത് ചെയ്തതിന് ശേഷം, നിങ്ങളുടെ കമ്പനിയുടെ എച്ച്ആർ വകുപ്പ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിന്റെ കെ വൈ സി അപ്‌ഡേറ്റിന് അംഗീകാരം നൽകുന്നു. പുതിയ ബാങ്ക് അക്കൗണ്ട് എച്ച്ആർ അംഗീകരിച്ചാലുടൻ നിങ്ങളുടെ പിഎഫ് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടും.
Keywords: News, National, New Delhi, EPF account, EPFO, Employees, PF Amount, EPFO: How to update bank account details in EPF account.
< !- START disable copy paste -->