EPFO cautions | പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഇപിഎഫ്ഒ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Dec 11, 2022, 14:13 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (EPFO) തങ്ങളുടെ അംഗങ്ങള്‍ക്ക് പുതിയ മുന്നറിയിപ്പ് നല്‍കി. ഫോണിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ ആര്‍ക്കും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഇപിഎഫ്ഒ ഞായറാഴ്ച ട്വീറ്റ് ചെയ്തു. 'ആധാര്‍, പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ ഒടിപി പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ പങ്കിടാന്‍ ഇപിഎഫ്ഒ ഒരിക്കലും അംഗങ്ങളോട് ആവശ്യപ്പെടാറില്ല', ട്വീറ്റില്‍ പറയുന്നു.
കൂടാതെ ഏതെങ്കിലും സേവനത്തിനായി വാട്‌സ്ആപ്, മറ്റ് സോഷ്യല്‍ മീഡിയ, തുടങ്ങിയവ വഴി പണം അടയ്ക്കാന്‍ ആവശ്യപ്പെടാറില്ലെന്നും ഇപിഎഫ്ഒ മുന്നറിയിപ്പ് നല്‍കി. വ്യക്തിഗത വിവരങ്ങള്‍ അഭ്യര്‍ഥിക്കുന്ന അനാവശ്യ കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്നും ഇപിഎഫ്ഒ വ്യക്തമാക്കി. തട്ടിപ്പ് ഒഴിവാക്കുന്നതിനായി, ഡിജിലോക്കര്‍ വഴി യുഎഎന്‍ കാര്‍ഡും പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറും (പിപിഒ) സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്.
പിഎഫുമായി ബന്ധപ്പെട്ട പരാതികളുണ്ടോ?
ഇപിഎഫ്ഒയുടെ @socialepfo എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി നിങ്ങള്‍ക്ക് പരാതിയോ അന്വേഷണമോ നല്‍കാം അല്ലെങ്കില്‍ 1800-118-005 എന്ന ടോള്‍ ഫ്രീ നമ്പറില്‍ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഏത് പരാതിയും രജിസ്റ്റര്‍ ചെയ്യുന്നതിനായി epfigms(dot)gov(dot)in സന്ദര്‍ശിക്കുക.
എങ്ങനെ പരാതി നല്‍കാം
1. https://epfigms(dot)gov(dot)inn/ സന്ദര്‍ശിക്കുക. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ 'Register Grievance' ക്ലിക്ക് ചെയ്യുക. ഒരു പുതിയ വെബ്പേജ് തുറക്കും. ഇതില്‍ പരാതി രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റാറ്റസ് തിരഞ്ഞെടുക്കുക. സ്റ്റാറ്റസ് എന്നാല്‍ പിഎഫ് അംഗം, ഇപിഎസ് പെന്‍ഷന്‍കാരന്‍, തൊഴിലുടമ അല്ലെങ്കില്‍ മറ്റെന്തെങ്കിലും
2. പിഎഫ് അംഗം തിരഞ്ഞെടുത്ത് യുഎഎന്‍ നമ്പറും കോഡും നല്‍കുക. ഇതിന് ശേഷം Get Details എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Get OTP ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
3. ശേഷം, എല്ലാ വ്യക്തിഗത വിവരങ്ങളുംപൂരിപ്പിക്കുക. തുടര്‍ന്ന് നിങ്ങളുടെ പരാതിയുടെ ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഗ്രീവന്‍സ് ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം, നിങ്ങളുടെ പരാതിയുടെ വിശദാംശങ്ങള്‍ പൂരിപ്പിക്കുക. പരാതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖയുണ്ടെങ്കില്‍ അത് രേഖപ്പെടുത്തുക. അതിനു ശേഷം സമര്‍പ്പിക്കുക. ഇതിനുശേഷം പരാതി രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത ഇമെയിലിലും മൊബൈല്‍ നമ്പറിലും പരാതി രജിസ്‌ട്രേഷന്‍ നമ്പര്‍ വരും. ഇവ സൂക്ഷിക്കുക.

#EPFO never asks its members to share their personal details like Aadhaar, PAN, UAN, Bank Account or OTP over phone or on social media.#amritmahotsav #alert #StaySafe #stayalert pic.twitter.com/yQAjVWzmqh
— EPFO (@socialepfo) December 11, 2022
Keywords: Latest-News, National, Top-Headlines, New Delhi, Fraud, Cyber-Attack, ALERT, EPFO cautions PF account holders against online fraud.
< !- START disable copy paste -->