city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | കര്‍ണാടക തിരഞ്ഞെടുപ്പ്: വീട്ടില്‍ വോട് ചെയ്ത 94കാരന്‍ ഫലമെത്തും മുമ്പേ യാത്രയായി

മംഗ്‌ളുറു: (www.kasargodvartha.com) കേന്ദ്ര ഇലക്ഷന്‍ കമീഷന്‍ ഇന്‍ഡ്യയില്‍ ആദ്യം കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ നടപ്പാക്കി വരുന്ന 'വോട് വീട്ടില്‍' (Vote From Home) സംവിധാനത്തില്‍ പങ്കാളിയായ 94 കാരന്‍ ഫലം അറിയുംമുമ്പേ മരിച്ചു. കുന്താപുരം തെക്കട്ടെ പഞ്ചായത്തിലെ മുന്‍ അധ്യാപകന്‍ മലഡി ഗുരുരാജ ഭട്ട് ആണ് വിടവാങ്ങിയത്.
     
Obituary | കര്‍ണാടക തിരഞ്ഞെടുപ്പ്: വീട്ടില്‍ വോട് ചെയ്ത 94കാരന്‍ ഫലമെത്തും മുമ്പേ യാത്രയായി

കഴിഞ്ഞ മാസം 30നാണ് ഇദ്ദേഹം വോട് ചെയ്തത്. മക്കള്‍ പല സ്ഥലങ്ങളിലും താമസക്കാരായതിനാല്‍ ബൂതില്‍ തിരിച്ചെത്താന്‍ സഹായികളായി പാര്‍ടിക്കാര്‍ ഇല്ലാത്തത് ഇദ്ദേഹത്തെ അലട്ടിയിരുന്നു.
വൈകല്യമുള്ളവര്‍ക്കും 80ഉം മുകളിലും പ്രായമുള്ളവര്‍ക്കും വീട്ടില്‍ വോട് ചെയ്യാനുള്ള പുതിയ സംവിധാനമാണ് കമീഷന്‍ കര്‍ണാടകയില്‍ ഒരുക്കി വരുന്നത്. വോടറുടെ വീട്ടില്‍ മിനി ബൂത് സജ്ജീകരിക്കുന്നു. രണ്ട് പോളിംഗ് ഉദ്യോഗസ്ഥര്‍, ഒരു പൊലീസ്, വീഡിയോഗ്രാഫര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ വീട്ടില്‍ എത്തും. ആ സമയം സമ്മതിദായകന്‍ സ്ഥലത്ത് ഇല്ലെങ്കില്‍ ഒരു അവസരം കൂടി നല്‍കും. അന്ന് നടന്നില്ലെങ്കില്‍ പിന്നെ അവസരമുണ്ടാവില്ല.

കഴിഞ്ഞ മാസം 29ന് തുടങ്ങിയ വീട്ടില്‍ വോട് രേഖപ്പെടുത്തല്‍ നാളെ അവസാനിക്കും. കര്‍ണാടകയില്‍ 5.71 ലക്ഷം വികലാംഗര്‍ക്കും 12,15,763 വയോധികര്‍ക്കും പ്രയോജനപ്പെടുന്നതാണ് പുതിയ വോടിംഗ് സംവിധാനം. എന്നാല്‍ 80,250 വയോധികരും 19,729 വികലാംഗരുമാണ് വീട്ടില്‍ വോട് സന്നദ്ധത ബന്ധപ്പെട്ട വരണാധികാരികളെ അറിയിച്ചത്.

Keywords: Mangalore News, Malayalam News, Karnataka Election News, National News, Obituary, Elderly person who cast vote, dies before results are out.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia