ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ പ്രചാരണ വിലക്ക്
കൊല്‍ക്കത്ത: (www.kvartha.com 16.04.2021) വിവാദ പ്രസംഗത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന് 24 മണിക്കൂര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമീഷന്‍. ഏപ്രില്‍ 15 രാത്രി ഏഴ് മുതല്‍ ഏപ്രില്‍ 16ന് ഏഴുവരെയാണ് വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് നോട്ടീസ് അയച്ചിരുന്നു.
കുച്ച് ബിഹാര്‍ വെടിവെപ്പുമായി ബന്ധപ്പെട്ട ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് വിവാദമായത്. വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദിലീപ് ഘോഷിന്റെ പ്രസംഗം പ്രകോപനപരവും ക്രമസമാധാനത്തെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് തെരെഞ്ഞെടുപ്പ് കമീഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പെരുമാറ്റച്ചട്ടലംഘനത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
Keywords: Kolkata, News, National, Ban, Top-Headlines, Politics, West Bengal-Election-2021, BJP, Election, EC bans Bengal BJP chief Dilip Ghosh from campaigning for 24 hours over 'highly provocative' remarks