city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

New President | ദ്രൗപതി മുര്‍മു ഇന്‍ഡ്യയുടെ 15-ാമത് രാഷ്ട്രപതി; പദവിയിലെത്തുന്ന ആദ്യത്തെ ഗോത്രവര്‍ഗ വനിത

ന്യൂഡെല്‍ഹി: (www.kasargodvartha.com) എന്‍ഡിഎയില്‍ നിന്നുള്ള ദ്രൗപതി മുര്‍മു രാജ്യത്തിന്റെ പുതിയ രാഷ്ട്രപതി. എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെയാണ് അവര്‍ പരാജയപ്പെടുത്തിയത്. ദ്രൗപതി മുര്‍മു 5,77,777 വോടുകള്‍ നേടി. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 2,61,062 വോടുകള്‍ മാത്രമാണ് ലഭിച്ചത്. രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ രാഷ്ട്രപതിയും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുര്‍മു.
         
New President | ദ്രൗപതി മുര്‍മു ഇന്‍ഡ്യയുടെ 15-ാമത് രാഷ്ട്രപതി; പദവിയിലെത്തുന്ന ആദ്യത്തെ ഗോത്രവര്‍ഗ വനിത

2015-2021 കാലയളവില്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന മുര്‍മു 1958 ജൂണ്‍ 20ന് ഒറീസയിലാണ് ജനിച്ചത്. ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളജില്‍ നിന്നാണ് അവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബിരുദധാരിയാണ്. ഭര്‍ത്താവ് ശ്യാം ചരണ്‍ മുര്‍മു നേരത്തെ മരണപ്പെട്ടിരുന്നു. ഗോത്രവര്‍ഗ വിഭാഗമായ സന്താല്‍ വിഭാഗത്തില്‍ പെട്ടവരാണ്. പഠനം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

1997-ല്‍ റൈരംഗ്പൂര്‍ നഗര്‍ പഞ്ചായത് കൗണ്‍സിലറായി രാഷ്ട്രീയ യാത്ര ആരംഭിച്ച മുര്‍മു 2000ല്‍ ഒഡീഷയില്‍ ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. ബിജു ജനതാദള്‍- ബിജെപി സഖ്യ സര്‍കാരില്‍ 2000 മാര്‍ച് മുതല്‍ 2002 ഓഗസ്റ്റ് വരെ വാണിജ്യ, ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. 2004 മെയ് 16 വരെ ഫിഷറീസ് മന്ത്രിയുടെ ചുമതലയും വഹിച്ചു. ഗോത്രവര്‍ഗ ജനതയ്ക്കിടയില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ദ്രൗപദി മുര്‍മുവിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.

Keywords: News, National, Top-Headlines, President-Election, President, Government, Election, Political Party, Draupadi Murmu, President of India,Droupadi Murmu is India's next President. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia