Memories | കൈകള്‍ വിറച്ച നിമിഷങ്ങള്‍; നിര്‍വൃതിയില്‍ മധുസൂദനന്‍
Apr 11, 2023, 10:27 IST
മംഗ്‌ളുറു: (www.kasargodvartha.com) പരിഭ്രത്തിന്റെ പാരമ്യത്തില്‍ കൈകള്‍ വിറച്ചു പോയ സഞ്ചാരത്തിന്റെ നിര്‍വൃതിയിലാണിപ്പോള്‍ ബന്ദിപ്പൂര്‍ കടുവ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാരഥിയായ ഡിപി മധുസൂദനന്‍. 'പ്രധാനമന്ത്രി സഫാരി ജീപില്‍ അരികില്‍ ഇരുന്നപ്പോള്‍ ഉടലാകെ വിറച്ചു. വളയം പിടിച്ച കൈകളില്‍ അത് പ്രകടമാവുന്നത് കണ്ട ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കന്നഡയില്‍ പറഞ്ഞു, പരിഭ്രമിക്കേണ്ട, പതിവുപോലെ ഓടിക്കുക. എസ് പി ജി ഉദ്യോഗസ്ഥരും അതുതന്നെ പറഞ്ഞു. പതിയെ താന്‍ സാധാരണ നില കൈവരിച്ചു'-വനം വകുപ്പ് ഡ്രൈവര്‍ മധുസൂദനന്‍ അനുഭവം പങ്കിട്ടു.
ബന്ദിപ്പൂരിനടുത്ത ദേവറഹള്ളി ഹങ്കല ഹൊബ്ലി സ്വദേശിയായ മധുസൂദനന്‍ വര്‍ഷങ്ങളായി വനം വകുപ്പില്‍ ഡ്രൈവറാണ്. ജീവിതത്തില്‍ ആദ്യമാണ് ഇങ്ങിനെയൊരു അനുഭവം. ഏതാനും മാസം മുമ്പ് കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് സഞ്ചരിച്ച സഫാരി ജീപ് ഓടിച്ചത് താനായിരുന്നു. അത് വലിയ അഭിമാനമായാണ് കൊണ്ടുനടന്നത്. മോദിയുടെ സാമിപ്യം സൃഷ്ടിച്ച പരിഭവം പക്ഷേ, ഇപ്പോള്‍ കോരിത്തരിക്കുന്ന ഓര്‍മയാണെന്ന് മധു പറഞ്ഞു.