city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുല്‍ക്കിയില്‍ ബസുകള്‍ കൂട്ടിമുട്ടി ഡ്രൈവര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്

മംഗലാപുരം: (www.kasargodvartha.com 19.04.2014) മുല്‍ക്കി കൊള്‍നാടില്‍ ബസുകള്‍ നേര്‍ക്കുനേര്‍ കൂട്ടി മുട്ടി ഡ്രൈവര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 5.45 മണിയോടെയാണ് സംഭവം. ഹുബ്ലിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്ലീപ്പര്‍ ബസും ബാംഗ്ലൂരില്‍ നിന്ന് ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന പ്രഗതി എന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിമുട്ടിയത്.

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ 15 യാത്രക്കാരെ മുക്ക ശ്രീനിവാസ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് തെറ്റായ ദിശയിലും അമിത വേഗതയിലും ആയിരുന്നുവെന്ന് പറയുന്നു. ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ മറു വശത്ത് നിന്ന് വന്ന സ്വകാര്യ ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സ്വകാര്യ ബസ് ഡ്രൈവറും സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുല്‍ക്കി പോലീസ് കേസെടുത്തു. അപകടത്തില്‍ മരിച്ച ബസ് ഡ്രൈവറുടെ പേര് വിവരങ്ങള്‍ അറിവായിട്ടില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുല്‍ക്കിയില്‍ ബസുകള്‍ കൂട്ടിമുട്ടി ഡ്രൈവര്‍ മരിച്ചു; 16 പേര്‍ക്ക് പരിക്ക്

Also Read: 
അജിത് പവാറിന്റെ ഭീഷണിക്കെതിരെ ആം ആദ്മിയുടെ പരാതി

Keywords: Keywords:  KSRTC, driver, killed, passengers, injured, two buses collided, Kolnad near Mulky, Hubli-Mangalore, Mukka Srinivas hospital, Driver killed, 15 passengers injured as buses collide at Mulky

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia