city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ ഇനി മുതല്‍ അകത്ത് കിടക്കേണ്ടി വരും

പനാജി: (www.kasargodvartha.com 06.05.2017) ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ ഇനി മുതല്‍ അകത്ത് കിടക്കേണ്ടി വരും. പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പോലീസ്.

പൊതുസ്ഥലത്ത് മദ്യപിച്ച് നടക്കുന്ന വിനോദസഞ്ചാരികള്‍ മറ്റുള്ളവരെ ശല്യം ചെയ്യുന്നതായും കടല്‍ത്തീരങ്ങളിലെ പൊട്ടിയ കുപ്പിച്ചില്ലുകള്‍ അപകടത്തിന് ഇടയാക്കുന്നതുമെല്ലാം വ്യക്തമാക്കിയുള്ള പരാതികളെ തുടര്‍ന്നാണ് ഇത്തരമൊരു നടപടി. ഇന്ത്യന്‍ പീനല്‍ കോഡിലെ 34ാം വകുപ്പ് പ്രകാരമായിരിക്കും നടപടി സ്വീകരിക്കുന്നത്.

ഗോവയില്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ ഇനി മുതല്‍ അകത്ത് കിടക്കേണ്ടി വരും

കഴിഞ്ഞ ദിവസങ്ങളില്‍ വടക്കന്‍ ഗോവ പോലീസ് മേധാവി കാര്‍ത്തിക് കശ്യപയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനപ്രതിനിധികളും വിനോദസഞ്ചാരമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും പൊതുജനങ്ങളും പോലീസും ചേര്‍ന്നുള്ള യോഗത്തിലാണ് പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുവാനുള്ള ആവശ്യം ചര്‍ച്ച ചെയ്തത്. അതേ സമയം കടലോരത്ത് മദ്യശാലകള്‍ നടത്തുന്നവരും യോഗത്തില്‍ നടപടിക്ക് അനുകൂലമായി പ്രതികരിക്കുകയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Drinking in open in Goa can now land you in jail
Keywords: Police, Goa, Panaji, Alcohol, Public Place, Complaint, Enquiry, Arrest, Meeting, Action, Act, Tourists, Broken Glass, Beach.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia