city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jobs | ഉദ്യോഗാർഥികൾക്ക് മികച്ച അവസരം: ഡിആർഡിഒ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) അപ്രന്റിസ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്സൈറ്റായ drdo(dot)gov(dot)in വഴി അപേക്ഷിക്കാം. രജിസ്ട്രേഷൻ പ്രക്രിയ ജൂൺ 28-ന് അവസാനിക്കും.

Jobs | ഉദ്യോഗാർഥികൾക്ക് മികച്ച അവസരം: ഡിആർഡിഒ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

ഒഴിവ് വിശദാംശങ്ങൾ

ഗ്രാജ്വേറ്റ് അപ്രന്റിസ്: 28 തസ്തികകൾ
ഡിപ്ലോമ അപ്രന്റിസ്: 23 തസ്തികകൾ
ട്രേഡ് അപ്രന്റിസ്: 11 തസ്തികകൾ

യോഗ്യത

ബിരുദം/ഡിപ്ലോമ/ഐടിഐ പാസായ ഇന്ത്യൻ പൗരൻമാർക്ക് അപേക്ഷിക്കാം. 2021, 2022, 2023 വർഷങ്ങളിൽ വിദ്യാഭ്യാസ യോഗ്യത പൂർത്തിയാക്കിയവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

തിരഞ്ഞെടുപ്പ്

വിദ്യാഭ്യാസ യോഗ്യത/ എഴുത്തുപരീക്ഷ/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക്, അപേക്ഷകർക്ക് ഡിആർഡിഒയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Keywords: News, National, New Delhi, DRDO, Online Recruitment, Vacancies, Jobs, DRDO Apprentice Recruitment 2023: Apply for 62 Apprentice Vacancies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia