city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

കാസർകോട്: (www.kasargodvartha.com 02.07.2021) ദേശീയ ഡോക്ടേർസ് ദിനത്തിന്റെ ഭാഗമായി ജീവന്റെ കാവലാളുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോക്ടർമാരെ നാടെങ്ങും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു


മികവാർന്ന പ്രവർത്തനത്തിന് ഡോക്ടേർസ് ദിനത്തിൽ ഡോ. എം മുഹമ്മദിനെ ആദരിച്ചു

പാലക്കുന്ന്: ആതുര ശുശ്രൂഷ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ഡോ. എം മുഹമ്മദിനെ ഡോക്ടേർസ് ദിനത്തിൽ പാലക്കുന്ന് ലയൺസ് ക്ലബ്‌ ആദരിച്ചു. ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡികൽ ഓഫീസർ ആയ അദ്ദേഹം ജനങ്ങളുടെ ഏറെ പ്രിയപ്പെട്ട മുഖമാണ്.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

ഏത് പാതിരാവിലും സേവനം നൽകുന്നതിന് തയ്യാറായി നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. ആരോഗ്യരംഗത്ത് കാസർകോട് പ്രതിസന്ധികൾ നേരിടുമ്പോൾ പൊതുജനങ്ങൾക്കായി ജീവിതം സമർപിച്ച ഡോ. മുഹമ്മദിനെ പോലെയുള്ളവരുടെ പരിശ്രമങ്ങളാണ് ആശ്വാസം പകരുന്നത്. അദ്ദേഹത്തിന്റെ പുഞ്ചിരിച്ചുകൊണ്ടുള്ള പരിചരണവും സ്നേഹവും നാട്ടുകാർക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്. ഡോക്ടർക്കായുള്ള രോഗികളുടെ നീണ്ടനിര അദ്ദേഹത്തിന്റെ ജനകീയതക്ക് ഉദാഹരണമാണ്.

പ്രസിഡന്റ് കുമാരൻ കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. സെക്രടറി റഹ്‌മാൻ പൊയ്യയിൽ, ചെയർമാൻ വി വേണുഗോപാൽ, സോൺ ചെയർമാൻ ഫാറൂഖ് ഖാസ്‌മി, എസ്‌ പി എം ശറഫുദ്ദീൻ, ഇ വി ജയകൃഷ്ണൻ, സതീശൻ പൂർണിമ പ്രസംഗിച്ചു.

ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രിയിൽ ഡോക്ടേർസ് ദിനം ആചരിച്ചു

ചെങ്കള: ഇ കെ നായനാർ സ്മാരക സഹകരണ ആശുപത്രിയിൽ ഡോക്ടേർസ് ദിനം ആചരിച്ചു. പരിപാടി വിദ്യാനഗർ സി ഐ ശ്രീജിത് കോടേരി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ എ ചന്ദ്രശേഖര അധ്യക്ഷനായിരുന്നു. പി ബി ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ തൗസീഫ് പി ബി സംസാരിച്ചു. മാനജർ പ്രദീപ് കെ സ്വാഗതവും, നഴ്‌സിംഗ് സൂപ്രണ്ട് മുംതാസ് റഹീം നന്ദിയും പറഞ്ഞു.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

ചടങ്ങിൽ പി ബി ചാരിറ്റബിൾ ട്രസ്റ്റ്‌ ഏർപെടുത്തിയ മൊമെന്റോ, ഡോ. ശ്രീകാന്ത് കക്കിലയ, ഡോ. സാവിത്രി എസ് രാജ്, ഡോ. ഭാരതരാജ്, ഡോ. സന്ദീപ് കെ കെ, ഡോ. മൊയ്‌തീൻ ജാസിർ അലി, ഡോ. ഹരികിരൺ ടി ബങ്കേര, ഡോ. ഫരീദ മമ്മു, ഡോ. മുഹമ്മദ്‌ മുസ്ത്വഫ എന്നിവർക്ക് സി ഐ ശ്രീജിത്ത്‌ കോടേരി സമ്മാനിച്ചു.

ചന്ദ്രഗിരി ലയൺസ് ക്ലബ് ഡോക്ടേർസ് ദിനം ആചരിച്ചു

കാസർകോട്: ലയൺസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ നഗരത്തിലെ പ്രഗത്ഭരായ ഡോക്ടർമാരെ ആദരിച്ചു. ആതുര സേവന രംഗത്ത് മാതൃകാപരമായ സേവനം നടത്തുന്ന വിദ്യാനഗർ ആൽഫ പാലിയേറ്റീവ് കെയർ സെൻ്ററിലെ ഡോ. കെ കെ മുസ്ത്വഫ, പ്രമുഖ ശിശുരോഗ വിദഗ്ദനും തുടർചയായ 41-ാം വർഷവും മാലിക് ദീനാർ ആശുപത്രിയിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്ന ഡോ. മഞ്ചുനാഥ് കാമത്ത്, രോഗികളോട് മാതൃകാപരമായ സേവനം കൊണ്ടും പെരുമാറ്റം കൊണ്ടും രോഗികൾക്ക് ആശ്വാസമായി മാറിയതിലൂടെ ജില്ലയിൽ തന്നെ പ്രശസ്തനായ ചെങ്കള ഇ കെ നായനാർ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ജാസിർ അലി എന്നിവരെ ആദരിച്ചു.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

ക്ലബ് പ്രസിഡൻറ് ഇഖ്ബാൽ പട്ടുവത്തിൽ എം ജെ എഫ്, സെക്രടറി അബ്ദുൽ ഖാദർ തെക്കിൽ, ട്രഷറർ മഹ്‌മൂദ്‌ എരിയാൽ, വൈസ് പ്രസിഡന്റ് റഈസ്, ഐപിപി ഫാറൂഖ് ഖാസ്‌മി, ജലീൽ കക്കണ്ടം, അബ്ദുൽ സലാം, അശ്‌റഫ് ഐവ, സി എൽ റശീദ്, എം എം നൗശാദ്, സമീർ ആമു, ബ്രിടീഷ് അശ്‌റഫ്, സുനൈഫ്, മജീദ്, ആശിഫ്, ശഫീഖ്, ശിഹാബ്, ശാഫി നാലപ്പാട്, മുജീബ് അഹ്‌മദ്‌ സംബന്ധിച്ചു.

ഓക്സിജൻ ബദിയടുക്ക ഡോക്ടർമാരെ ആദരിച്ചു

ബദിയടുക്ക: ഡോക്ടേർസ് ദിനത്തിൽ ബദിയടുക്കയിലെ 25 ഡോക്ടർമാർരെ 'ഓക്സിജൻ ബദിയടുക്ക' ആദരിച്ചു. കോവിഡ് മഹാമാരിക്കാലത്ത് അർപണ ബോധവും കാരുണ്യവും കൊണ്ട് കാവലേകുന്ന ഡോക്ടർമാർക്ക് മധുര പലഹാരങ്ങളും സ്നേഹപത്രവും പൂക്കളും നൽകിയാണ് ഓക്സിജൻ ഭാരവാഹികൾ ഐക്യദാർഢ്യവുമായെത്തിയത്.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

ബദിയടുക്ക സി എച് സി യിലെ മെഡികൽ ഓഫീസർ ഡോ. സത്യ ശങ്കര ഭട്ടിന് ചിത്രകാരൻ ഗൗരി നന്ദൻ ഒരു മണിക്കൂർ കൊണ്ട് വരച്ച ഡോ. ബി സി റോയിയുടെ മാസ്ക് ധരിച്ച ചിത്രം സമ്മാനിച്ച് കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് ആറ് ക്ലിനികുകളിലും ഡോക്ടർമാർക്ക് ആദരവ് സംഘടിപ്പിച്ചു.

അമീർ പാറക്കാർ, ബിജു എബ്രഹാം, മാത്യു ബദിയടുക്ക, ജോബിൻ സണ്ണി, പ്രദീപ് കുമാർ, ചന്ദ്രൻ പൊയ്യക്കണ്ടം, സാബിത് ബദിയടുക്ക, ഹമീദ് കെടെഞ്ചി നേതൃത്വം നൽകി.

ഡോക്ടർ ശുഐബ് തങ്ങൾക്ക് നാടിന്റെ ആദരം

ബദിയടുക്ക: ആതുര സേവനരംഗത്ത് അക്ഷീണ യത്നം നടത്തികൊണ്ടിരിക്കുന്ന കുമ്പഡാജ പി എച് സിലെ ഡോ. ശുഐബ് തങ്ങളെ എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമിറ്റി ഉപഹാരം നൽകി ആദരിച്ചു.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

2017 ൽ സർകാർ സെർവീസിൽ പ്രവേശനം ലഭിച്ച് സേവനം തുടങ്ങിയത് കുമ്പസാജ പി എച് സി യിലാണ്. അദ്ദേഹത്തിന്റെ വരവോടെ കുമ്പഡാജ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുഖഛായ തന്നെ മാറി. സന്ദർശകർക്ക് കൗതുകം ഉളവാക്കുന്ന ഉദ്യാനവും, ഔഷധ തോട്ടവും എടുത്തു പറയേണ്ടതാണ്. നാട്ടുകാരുടെ പ്രിയപ്പെട്ട ഡോ. ശുഐബ് തങ്ങൾ ആത്മീയ നേതൃത്വം നൽകുന്ന കുമ്പോൽ തറവാട്ടിലെ സന്തതിയാണ്.

നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെപേരാണ് ഡോക്ടറുടെ ആശ്വാസവാക്കിനും, സാന്ത്വനത്തിനും, തുടർ ചികിൽസയുടെ ഉപദേശത്തിനായി എത്തിച്ചേരുന്നത്. ചടങ്ങിൽ മേഖല പ്രസിഡന്റ് ഖലീൽ ദാരിമി ബെളിഞ്ചം അധ്യക്ഷനായി. എസ് വൈ എസ് ജില്ല സെക്രടറി റശീദ് ബെളിഞ്ചം ഡോക്ടറെ ആദരിച്ചു. ജനറൽ സെക്രടറി ജഅഫർ മീലാദ് നഗർ, അസീസ് പാടലടുക്ക, ഹാരിസ് അന്നടുക്ക, റസാഖ് അർശദി, സുബൈർ ഹുദവി, ബശീർ ഫൈസി, അശ്‌റഫ് കുണ്ടാർ, ഖലീൽ ആലങ്കോൽ, ഇബ്റാഹീം ഹനീഫി, അബൂബകർ മാർപ്പിനടുക്ക, അബ്ദുർ റഹ്‌മാൻ, സുനിൽ, റോബിൻസൻ സംബന്ധിച്ചു.

ഐ എം എ കാസർകോട് ശാഖ ഡോക്ടേർസ് ദിനം ആചരിച്ചു; ഡോ. ബി നാരായണ നായികിന് കോവിഡ് വാരിയർ അവാർഡ് 

കാസർകോട്: ഐ എം എ കാസർകോട് ശാഖയുടെ ആഭിമുഖ്യത്തിൽ ഡോക്ടേർസ് ദിനം ആചരിച്ചു. കോവിഡ്  മഹാമാരി കാലത്ത് വിശിഷ്ട സേവനo കാഴ്ച വെച്ച ജനറൽ ആശുപത്രിയിലെ സീനിയർ കൺസൾടന്റ് പീഡിയാട്രീഷൻ ഡോ. ബി നാരായണ നായികിന് ഗവ. സെക്ടറിലും ഡോ. ജയദേവ കങ്കിലയ്ക്ക് പ്രൈവറ്റ് സെക്ടറിലും കോവിഡ് വാരിയർ അവാർഡ് സമ്മാനിച്ചു. ഡോ. ജനാർധന നായികിനെയും പ്രത്യേകമായി ആദരിച്ചു. ചികിത്സാ രംഗത്ത് കാൽ നൂറ്റാണ്ടിലധികം വിശിഷ്ട സേവനത്തിലൂടെ നിറഞ്ഞ നിന്ന ഡോ. ബി എസ് റാവു, ഡോ. എൻ കൃഷ്ണ ഭട്ട്, ഡോ. ശ്രീ പദ് റാവു, ഡോ. പത്ഭനാഭ ഭട്ട് എന്നിവരെ ഫലകം നൽകി ആദരിച്ചു. 

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

കോവിഡ് പ്രതിരോധത്തിലും വൈദ്യസഹായം എത്തിക്കുന്നതിലും സേവനമനുഷ്ഠിക്കുന്ന ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർ സി സി ബാലചന്ദ്രയ്ക്ക്, ഡോ. ക്യാപ്റ്റൻ ഷെട്ടി എൻഡോവ്മെന്റ അവാർഡ് സമ്മാനിച്ചു.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്‌തു .ഐഎംഎ ബ്രാഞ്ച് പ്രസിഡണ്ട് ഡോ. ബി നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ മുഖ്യാതിഥിയായിരുന്നു. ഐ എം എ ജില്ലാ ചെയർമാൻ ഡോ. സുരേഷ് ബാബു, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, റോടറി ക്ലബ് പ്രസിഡന്റ്  ഡോ. ജനാർധന നായക്, കെജിഎംഒഎ സംസ്ഥാന ട്രഷറർ ഡോ. ജമാൽ അഹ്‌മദ്‌, ഡോ. എ വി ഭരതൻ, ഡോ. സത്യനാഥ്, ഡോ. അവിനാഷ് കക്കിഞ്ച, ഡോ. കെകെ ഷാൻബോഗ്, ഡോ. എ സുന്ദര, ഡോ. ഗൗതം, ഡോ. ജിതേന്ദ്ര റൈ, ഡോ. വെങ്കട ഗിരി, ഡോ. രാകേഷ്, ഡോ. രേഖാ റൈ സംസാരിച്ചു.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

ബേക്കൽ ഫോർട് ലയൺസ് ക്ലബ് യുവ ഡോക്ടർമാരെ ആദരിച്ചു 

കാഞ്ഞങ്ങാട്: ഡോക്ടേർസ് ദിനത്തിന്റെ ഭാഗമായി യുവ ഡോക്ടർമാരെ ബേക്കൽ ഫോർട് ലയൺസ് ക്ലബ് ആദരിച്ചു. യുവ ഡോക്ടർമാരായ അഭിനന്ദ്, അഹ്മദ് ജൽവ എന്നിവരെയാണ് ആദരിച്ചത്. പ്രസിഡൻ്റ് അശ്‌റഫ്  കൊളവയൽ, പി എം അബ്ദുൽ നാസർ, അൻവർ ഹസൻ, ഗോവിന്ദൻ നമ്പൂതിരി, ഹാറൂൺ ചിത്താരി, നൗശാദ് സി എം, ബശീർ കുശാൽ, ഹംസ പലക്കി, സിന്ധു ഗോവിന്ദൻ സംബന്ധിച്ചു.

ഡോക്ടേർസ് ദിനത്തിൽ ജീവന്റെ കാവലാളുകൾക്ക് നാടെങ്ങും ആദരവ് സംഘടിപ്പിച്ചു

Keywords: Kasaragod, Kerala, News, Doctors, National, Palakunnu, Badiyadukka, Chandragiri, Lions Club, Chengala, President, Secretary, Doctors were honored on Doctors' Day.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia