കാറിടിച്ച് പരിക്കേറ്റ ഡോക്ടര്‍ മരിച്ചു
May 28, 2013, 11:55 IST
ഉഡുപ്പി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരിച്ചു. കെടിഞ്ചെ പരാരിയിലെ ഡോ. ചേതന്‍ ഡി. റൈ (23) ആണ് ഞായറാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ മരിച്ചത്. മെയ് 21 ന് കുന്താപുരത്താണ് അപകടമുണ്ടായത്.
ഉഡുപ്പിയില്‍ നിന്ന് കുന്താപൂരം അംഗഡക്കട്ടയിലെ തറവാട്ട് വീട്ടിലേക്ക് പോകാന്‍ റോഡരികില്‍ നില്‍ക്കുമ്പോഴാണ് ചേതനെ കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ചേതന്‍ ഇതുവരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം മണിപ്പാലിലെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഹൗസ് സര്‍ജനായി പരിശീലനം നടത്തിവരികയായിരുന്നു ഡോ. ചേതന്‍. വിജയ ബാങ്കിന്റെ റിട്ട. മാനേജര്‍ എം. ദിനകര്‍ റൈയുടെ മകനാണ് ഡോ. ചേതന്‍.

Keywords: Accident, Car, Treatment, Injured, Hospital, Road-side, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.