ശൗചാലയത്തിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ഹാജരാക്കിയാല്‍ മാത്രം ശമ്പളം, ഉത്തരവ് മറ്റെവിടെയുമല്ല യോഗിയുടെ സ്വന്തം യു പിയില്‍
May 26, 2018, 14:05 IST
സീതാപുര്‍:(www.kasargodvartha.com 26/05/2018) സ്വച്ഛ് ഭാരത് മിഷന്റെ പ്രവര്‍ത്തനം പുതിയ തലങ്ങളിലേക്ക് വ്യാപിച്ച് ഉത്തര്‍പ്രദേശില്‍. ഇതിന്റെ ഭാഗമായി സ്വന്തം വീടുകളിലെ ശൗചാലയത്തിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ഹാജരാക്കിയാല്‍ മാത്രം ശമ്പളം എന്ന് പ്രഖായപിച്ചിരിക്കുകയാണ് സീതാപുര്‍ ജില്ലാ മജിസ്ട്രേറ്റ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വന്തം വീടുകളില്‍ ശൗചാലയം നിര്‍മിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണ് തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ ശമ്പളം തടഞ്ഞുവെക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൗചാലയത്തിന് മുന്നില്‍നില്‍ക്കുന്ന ചിത്രം ഹാജരാക്കണമെന്നാണ് സീതാപുര്‍ ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.
ഉത്തരവ് പാലിക്കാതിരിക്കുകയോ ശൗചാലയം നിര്‍മിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്നവരുടെ മെയ് മാസത്തെ ശമ്പളം തടഞ്ഞുവെക്കുമെന്ന് ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഓരോ സര്‍ക്കാര്‍ ജീവനക്കാരും അവരുടെ വീടുകളില്‍ ശൗചാലയം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മേലുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. സീതാപുര്‍ ജില്ലാ മജിസ്ട്രേറ്റ് ശീതള്‍ വര്‍മയുടേതാണ് ഉത്തരവ്.
ഉത്തരവനുസരിച്ച് അധ്യാപകര്‍ അടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശൗചാലയത്തില്‍ നിന്നുകൊണ്ടുള്ള ചിത്രങ്ങള്‍ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനത്തില്‍ നിന്ന് ജില്ലയെ പൂര്‍ണമായും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ വീടുകളിലെ ശൗചാലത്തിനു മുന്നില്‍നിന്ന് എടുത്ത ചിത്രം ഹാജരാക്കണം. കൂടാതെ, ശൗചാലയം നിര്‍മിച്ചതായി വ്യക്തമാക്കുന്ന രേഖയും ഹാജരാക്കണം. മെയ് 27ന് മുമ്പായി ഇവ മേലുദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് ഉത്തരവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uthar Pradesh, National, Teacher, Government employee, Salary,DM in UP’s Sitapur orders government officials to send picture with toilet in order to get salary