Electrocuted | ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ മെകാനിക് വൈദ്യുതാഘാതമേറ്റ് മരിച്ചു
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ മെകാനിക് വൈദ്യുതാഘാതമേറ്റ് മരിച്ചു. 34 കാരനായ മഹേന്ദ്രയാണ് മരിച്ചത്. ഡെല്‍ഹിയിലെ നിഹാല്‍ വിഹാര്‍ മേഖലയിലാണ് സംഭവം.
ഒരു ഇ-റിക്ഷ ഗാരേജില്‍ മെകാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഇ-റിക്ഷ ചാര്‍ജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ ഇയാളെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. അതേസമയം സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 287, 304 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി സ്ഥലം സീല്‍ ചെയ്തിട്ടുണ്ട്.
Keywords: news,National,India,New Delhi,Death,Top-Headlines,Police,case,Dead body,Postmortem, Delhi Man, 34, Electrocuted While Charging E-Rickshaw; Dies: Police