പ്രമീളയുടെ മരണം കൊലയെന്ന് ബന്ധുക്കള്‍
Mar 23, 2013, 16:37 IST
മംഗലാപുരം: മാര്‍ച്ച് 19 ന് കദ്രി പാര്‍ക്കിനടുത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട പ്രമീളയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍. പിതാവ് അമ്മു പൂജാരി മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് വിശ്വസിക്കുന്നത്. അമ്മു പൂജാരിക്ക് പ്രമീളയെ കൂടാതെ രണ്ടു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രമീള കമ്പ്യൂട്ടര്‍ ക്ലാസിന് പോകുന്നുണ്ട്. അതോടൊപ്പം തുണിക്കടയില്‍ ജോലി ചെയ്യുന്നുമുണ്ട്. അതുകൊണ്ടു തന്നെ കദ്രിയിലെ ഹോസ്റ്റലിലാണ് പ്രമീള താമസിച്ചിരുന്നത്.
പ്രമീള സല്‍സ്വഭാവിയും ജീവിതത്തില്‍ വലിയ പ്രതീക്ഷയുമുള്ള കുട്ടിയായിരുന്നു. മാര്‍ച്ച് 17 ന് വീട്ടിലേക്ക് വിളിക്കുമ്പോള്‍ അവള്‍ വളരെ സന്തോഷവതിയായിരുന്നു. ഒരു പ്രശ്‌നവും അവളെ അലട്ടിയിരുന്നില്ല. അവളുടെ അടുത്ത കൂട്ടുകാരിയുടെ വിവാഹമായിരുന്നു മാര്‍ച്ച് 21 ന്. അതില്‍ പങ്കെടുക്കാനായി ചൊവ്വാഴ്ചയോ വ്യാഴാഴ്ചയോ വീട്ടിലേക്ക് വരുമെന്ന് ഞായറാഴ്ച വിളിച്ചപ്പോള്‍ പറഞ്ഞിരുന്നുവെന്നാണ് പിതാവ് അമ്മു പൂജാരി പറയുന്നത്.
പ്രമീള ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അവളെ ആരെങ്കിലും കൊലപ്പെടുത്തിയതായിരിക്കുമെന്നാണ് പിതാവ് പറയുന്നത്. പ്രമീളയുടെ മൃതശരീരത്തില്‍ കാണപ്പെട്ട വരഞ്ഞപ്പാടുകള്‍ അതിന് തെളിവാണ്. എന്നാല്‍ പോലീസ് പറയുന്നത് അത് തേനീച്ച കുത്തിയതാകാമെന്നാണ്. എന്നാല്‍ അമ്മു പൂജാരി ഇതിനെ ശക്തമായി എതിര്‍ക്കുകയാണ്. കാരണം മൃതദേഹത്തില്‍ കാണപ്പെട്ടത് ഒരിക്കലും തേനീച്ച കുത്തിയതല്ല, മറിച്ച് നഖത്തിന്റെ പാടുകളാണ്. അതുകൊണ്ടുതന്നെ ഇതൊരു കൊലപാതകമാണെന്നാണ് അമ്മു പൂജാരി ആരോപിക്കുന്നത്.
പ്രമീളയുടെ കമ്പ്യൂട്ടര്‍ ടീച്ചറിനും അവളെ കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. മറ്റു കുട്ടികള്‍ ക്ലാസില്‍ വരാതെ ഉഴപ്പി നടക്കുമ്പോള്‍ പ്രമീള പതിവായി ക്ലാസില്‍ വരാറുണ്ടെന്നാണ് അവര്‍ പറയുന്നത്. മരിക്കുന്നതിന് തലേ ദിവസവും രാവിലെ 7.15 ന് അവള്‍ ക്ലാസില്‍ വന്നിരുന്നു. എന്നാല്‍ ചൊവ്വാഴ്ച അവള്‍ ക്ലാസില്‍ വന്നിരുന്നില്ല.
പ്രമീളയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് കദ്രി പാര്‍ക്കിനടുത്ത് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിനു സമീപത്തായി മൊബൈല്‍ഫോണും, എ.ടി.എം. കാര്‍ഡും ഉണ്ടായിരുന്നു.
Keywords: Relatives, Hanging death, Hostel,Mangalore, Murder, Suicide, Father, Childrens, Girl, Boy, Teacher, Mobile-Phone, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.