ഫോട്ടോഗ്രാഫര്‍ ദയാനന്ദന്‍ കുക്കാജെയ്‌ക്കെതിരെയുള്ള പീഡനക്കേസ് വ്യാജമെന്ന് തെളിഞ്ഞു
Aug 17, 2013, 15:03 IST
മംഗലാപുരം: ലൈംഗിക ആരോപണക്കേസില്‍ കുറ്റാരോപിതനായി പോലീസ് കസ്റ്റഡിയിലായിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ ദയാനന്ദ കുക്കാജെയെ പോലീസ് വിട്ടയച്ചു. കുക്കാജെക്ക് എതിരെ പണ്‍കുട്ടി നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് വിട്ടയച്ചത്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു ദയാനന്ദിനെതിരായ ആരോപണം. ഇതേതുടര്‍ന്ന് ദയാനന്ദനെ പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദയാനന്ദ് കുക്കാജെയെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാല്‍ ജഡ്ജിയുടെ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ചിലര്‍ നിര്‍ബന്ധിച്ചാണ് ദയാനന്ദ് കുക്കാജെക്കെതിരെ മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ വെളിപ്പെടുത്തി. കുക്കാജെക്കെതിരായ പരാതി പെണ്‍കുട്ടി പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 14 നാണ് പെണ്‍കുട്ടി പാണ്ടേശ്വര്‍ പോലീസില്‍ കുക്കാജെക്കെതിരെ പരാതി നല്‍കിയത്.
Also read:
നിരക്ക് വര്‍ധന: എ.സി ലോ ഫ്‌ളോര്‍ ബസുകള്‍ യാത്രക്കാര്‍ കയ്യൊഴിയുന്നു
Keywords: Mangalore, Arrest, Police, Custody, Rape, Case, Facebook, National, Photojournalist, Dayanand Kukkaje, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.