ദുബൈയില്‍ പിടിയിലായ ദാവൂദിന്റെ സഹായി ഫാറൂഖ് തക്ലയെ ഇന്ത്യക്ക് കൈമാറി
Mar 8, 2018, 12:06 IST
മുംബൈ:(www.kasargodvartha.com 08/03/2018) ദുബൈയില്‍ പിടിയിലായ 1993ലെ മുംബൈ സ്‌ഫോടന കേസുകളിലെ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഫാറൂഖ് തക്ലയെ ഇന്ത്യയ്ക്ക് കൈമാറി. ദുബായില്‍ നിന്ന് മുംബൈയിലെത്തിച്ച തക്ലയെ സി.ബി.ഐ ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്.
മുംബൈ സ്‌ഫോടനങ്ങള്‍ക്ക് ശേഷം രാജ്യം വിട്ട തക്ലയെ കണ്ടെത്താന്‍ 1995ല്‍ സി ബി ഐ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകം, കൊലപാതക ശ്രമം, ഗൂഢാലോചന, മന:പൂര്‍വം ആക്രമിച്ച് പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് തക്ലയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്.
1993ല്‍ രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഈ കേസുമായി ബന്ധമുള്ള ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കാസ്‌കറെ കഴിഞ്ഞ വര്‍ഷം സി ബി ഐ അറസ്റ്റു ചെയ്തിരുന്നു. തക്ലയെ പിടികൂടിയത് ദാവൂദിന് തിരിച്ചടിയായിരിക്കുകയാണ്. ദാവൂദിന്റെ വിശ്വസ്തരിലൊരാളായ തക്ലയെ ചോദ്യം ചെയുന്നതിലൂടെ ദാവൂദിന്റെ പല രഹസ്യങ്ങളും കണ്ടെത്താന്‍ സാധിക്കുമെന്നാണ് സി ബി ഐയുടെ പ്രതീക്ഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Top-Headlines, CBI, Accused, Dawood Ibrahim's Top Aide Deported From Dubai In Big Catch For India