city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൈനേഡ് മോഹന് തൂക്കുകയര്‍; കാസര്‍കോടും കാത്തിരുന്ന വിധി

മംഗലാപുരം: 20 ഓളം യുവതികളെ വശീകരിച്ച് കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയശേഷം സൈനേഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനേഡ് മോഹനെ മൂന്ന് കേസുകളില്‍ വധശിക്ഷയ്ക്ക് വിധിച്ചത് കാസര്‍കോടും കാത്തിരുന്ന വിധിയായിരുന്നു. ദക്ഷിണ കന്നടയിലെ യുവതികള്‍ക്ക് പുറമെ കാസര്‍കോട് പ്രദേശത്തെ ഏതാനും യുവതികളും മോഹന്റെ കൊടും ക്രൂരതയ്ക്കിരയായവരാണ്.

ബണ്ട്വാളിലെ അനിത(22), സുള്ള്യയിലെ സുനന്ദ (25), വാമനപ്പദവിലെ ലീല(32) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് ഇപ്പോള്‍ മോഹനനെ മംഗലാപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (നാല് ) ജഡ്ജ് ബി.കെ.നായ്ക്ക് വധശിക്ഷവിധിച്ചിരിക്കുന്നത്. മറ്റു 17 കേസുകളില്‍ വിചാരണ തുടരുകയാണ്. കുമ്പള സ്വദേശിനി കമല, കരിങ്കലയിലെ ശശികല, ഇടുക്കിഡുവിലെ ഹേമാവതി, മേഗിനിഗഡിയിലെ യശോദ, പടുമജലുവിലെ വിനീത, ബജ്‌പെയിലെ സുജാത തുടങ്ങിയവര്‍ കൊല്ലപ്പെട്ടവരില്‍ ചിലരാണ്.

വിവാഹ വാഗ്ദാനം ചെയ്തും ജോലി സംഘടിപ്പിച്ചു നല്‍കാമെന്നും പ്രലോഭിപ്പിച്ച് കായികാധ്യാപകനായിരുന്ന മോഹന്‍കുമാര്‍ യുവതികളെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലോഡ്ജുകളില്‍ താമസിപ്പിച്ച് ലൈംഗികമായി ഉപയോഗിക്കുകയും അതിനുശേഷം സൈനേഡ് ഗുളികകള്‍ നല്‍കി കൊലപ്പെടുത്തുന്ന താണ് മോഹന്റെ രീതി.

കൊല്ലപ്പെടുന്ന യുവതികളുടെ ആഭരണങ്ങളും പണവും മോഹന്‍ കൈക്കലാക്കുകയും ചെയ്യും. സൈനേഡ് ഗുളിക കഴിക്കുന്ന സ്ത്രീകള്‍ പലപ്പോഴും ബസ് സ്റ്റാന്‍ഡുകളിലേയും റെയില്‍വേ സ്‌റ്റേഷനുകളിലെയും മൂത്രപ്പുരകളിലും മറ്റും വീണ് മരിക്കുകയാണ് പതിവ്. ഇത്തരം മരണങ്ങള്‍ തുടക്കത്തില്‍ പോലീസ് ആത്മഹത്യയാണെന്നാണ് കരുതിയിരുന്നത്.

2009 ല്‍ ബണ്ട്വാള്‍ സ്വദേശിനി അനിതയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഹന്റെ ക്രൂര കൃത്യങ്ങള്‍ വെളിച്ചത്തുവന്നത്. തുടര്‍ന്ന് അതേ വര്‍ഷം ഒക്ടോബറില്‍ അറസ്റ്റിലായ മോഹന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. വിചാരണ വേളകളില്‍ അഭിഭാഷകനെ വെക്കാതെ സ്വയം വാദിക്കുകയായിരുന്നു മോഹന്‍കുമാര്‍.

സൈനേഡ് മോഹന് തൂക്കുകയര്‍; കാസര്‍കോടും കാത്തിരുന്ന വിധി

മൂന്നു കേസുകളില്‍ വ്യാഴാഴ്ച മോഹനെ ജഡ്ജി വി.കെ.നായക് കുറ്റക്കാരനാണെന്ന്
കണ്ടെത്തിയിരുന്നു. താന്‍ പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നും കുടുംബത്തിന്റെ സംരക്ഷണ ചുമതല തനിക്കാണെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നും മോഹന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ യുവതികളെ പൈശാചികമായി കൊലപ്പെടുത്തിയ മോഹന്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവനാ വേളയില്‍ ജഡ്ജി പറഞ്ഞു.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചെയ്യബ്ബ ബ്യാരി കോടതിയില്‍ ഹാജരായി. വധശിക്ഷയ്ക്കു പുറമെ വിവിധ വകുപ്പുകള്‍ പ്രകാരം 33 വര്‍ഷം തടവും പിഴയും മോഹന് വിധിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
20 യുവതികളെ കൊലപ്പെടുത്തിയ കേസില്‍ സയനേഡ് മോഹന് വധശിക്ഷ

Keywords: 'Cyanide' Mohan Kumar sentenced to death, Mangalore, Women, Killed, Teacher, court, case, Police, suicide, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia