city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷാര്‍ജയിലേക്കു കടത്താന്‍ ശ്രമിച്ച 6 ലക്ഷം രൂപയുമായി കാസര്‍കോട്ടുകാരന്‍ മംഗലാപുരത്ത് അറസ്റ്റില്‍

മംഗലാപുരം: (www.kasargodvartha.com 22.06.2014) മംഗലാപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നു കസ്റ്റംസ് ആറു ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി പിടികൂടി. ഷാര്‍ജയിലേക്കുള്ള യാത്രക്കാരന്‍ കാസര്‍കോട് സ്വദേശി അബ്ദുല്‍ മുഹമ്മദ് ബഡൂറി (33) ല്‍ നിന്നാണ് 500 രൂപയുടെ നോട്ടുകെട്ടുകള്‍ പിടികൂടിയത്.

ശനിയാഴ്ച ഉച്ചയ്ക്ക് 1.25 ന് മംഗലാപുരത്തു നിന്നു ഷാര്‍ജയിലേക്കുള്ള വിമാനത്തില്‍ യാത്ര തിരിക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. സംശയം തോന്നി കസ്റ്റംസ് അസി. കമ്മീഷണര്‍ പ്രവീണ്‍ വിനോദിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് കാര്‍ട്ടൂണ്‍ പെട്ടിയില്‍ സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടത്. ഇതിനു രേഖകള്‍ ഉണ്ടായിരുന്നില്ല.

പ്രതിയെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജൂണ്‍ ഏഴിനും ആറു ലക്ഷം രൂപയുമായി ഒരാളെ മംഗലാപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു.

ഷാര്‍ജയിലേക്കു കടത്താന്‍ ശ്രമിച്ച 6 ലക്ഷം രൂപയുമായി കാസര്‍കോട്ടുകാരന്‍ മംഗലാപുരത്ത് അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അച്ഛന്റെ പിറന്നാളിന് ഒരു ദിവസത്തെ അവധിക്ക് ഗൂഗിളിന് മകളുടെ കത്ത്; ഒരാഴ്ച അനുവദിച്ച് മറുപടിക്കത്ത്
Keywords: Officers, Customs, Mangalore International Airport, Supervision, Praveen Vinod, Assistant Commissioner, Seized Indian currency Notes, worth Rs 6 lac, Passenger, Currency worth Rs 6 lac seized from Sharjah-bound passenger

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia