city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Divorce | 'ഭാര്യ ചെയ്തത് മാനസിക ക്രൂരത'; ശിഖർ ധവാന് വിവാഹമോചനത്തിന് കോടതിയുടെ അനുവാദം; മകന്റെ സംരക്ഷണയിൽ തീരുമാനമായില്ല

ന്യൂഡെൽഹി: (KasargodVartha) ക്രിക്കറ്റ് താരം ശിഖർ ധവാന് ഡെൽഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യ ഐഷ മുഖർജി താരത്തെ മാനസിക ക്രൂരതയ്ക്ക് വിധേയനാക്കിയെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യയ്‌ക്കെതിരായ വിവാഹമോചന ഹർജിയിൽ ധവാൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ജഡ്‌ജ്‌ അംഗീകരിച്ചു. വിവാഹമോചന ഹർജിയിൽ ധവാന്റെ ആരോപണങ്ങൾ ഐഷ ഒന്നുകിൽ എതിർത്തില്ല അല്ലെങ്കിൽ സ്വയം പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കാരണത്താലാണ് കോടതി ഹർജി അംഗീകരിച്ചത്.

Divorce | 'ഭാര്യ ചെയ്തത് മാനസിക ക്രൂരത'; ശിഖർ ധവാന് വിവാഹമോചനത്തിന് കോടതിയുടെ അനുവാദം; മകന്റെ സംരക്ഷണയിൽ തീരുമാനമായില്ല

ഒരു വർഷത്തോളം മകനിൽ നിന്ന് അകറ്റിനിർത്തി ധവാനെ മാനസികമായി പീഡിപ്പിക്കാൻ ഐഷ നിർബന്ധിച്ചതായി ജഡ്‌ജ്‌ ഹരീഷ് കുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, മകന്റെ സംരക്ഷണയിൽ കോടതി തീരുമാനമെടുത്തില്ല. ഇന്ത്യയിലും ഓസ്‌ട്രേലിയയിലും മകനോടൊപ്പം ധവാന് ആവശ്യമായ സമയം ചിലവഴിക്കാനാകും. കൂടാതെ വീഡിയോ കോളിലും സംസാരിക്കാം.

ഓസ്‌ട്രേലിയൻ പൗരത്വമുള്ള ഐഷ ഇന്ത്യയിലാണ് ജനിച്ചത്. അച്ഛൻ ഇന്ത്യക്കാരനും അമ്മ ബ്രിട്ടീഷ് വംശജയുമാണ്. ശിഖറിനേക്കാൾ 10 വയസ് കൂടുതലുള്ള ഐഷ കിക്ക് ബോക്സറാണ്. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഐഷയുടെ ആദ്യ വിവാഹം ഓസ്‌ട്രേലിയൻ വ്യവസായിയുമായി ആയിരുന്നു. ഈ വിവാഹത്തിൽ ആലിയ, റിയ എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്.

2012ലാണ് ഐഷ ശിഖറിനെ വിവാഹം കഴിച്ചത്. ശിഖർ അവരുടെ പെൺമക്കളെ ദത്തെടുക്കുകയും ചെയ്തു. ഐഷയുടെയും ശിഖറിന്റെയും മകന്റെ പേര് സോരാവർ എന്നാണ്. ഐഷയെ ശിഖർ ആദ്യമായി കാണുന്നത് ഫേസ്‌ബുക്കിൽ വച്ചാണ്, പ്രണയം തുടങ്ങിയതും ഇവിടെ നിന്നാണ്. ഹർഭജൻ സിംഗ് ആയിരുന്നു ഈ പ്രണയകഥയിൽ ഇടനിലക്കാരൻ.

ഐഷയുമായുള്ള വിവാഹത്തിന് ശിഖർ ധവാന്റെ കുടുംബാംഗങ്ങൾ എതിരായിരുന്നു. 10 വയസ് കൂടുതലും രണ്ട് പെൺമക്കളുമുള്ള വിവാഹമോചിതയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് കുടുംബം ഈ ബന്ധം അംഗീകരിച്ചു. 2012ൽ സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. രണ്ട് വർഷം മുമ്പ് 2021 ലാണ്, ശിഖർ ധവാനും ഐഷ മുഖർജിയും ഒമ്പത് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയത്.

Keywords: News, National, New Delhi, Cricketer, Shikhar Dhawan, Court Verdict, Divorce, Cricketer Shikhar Dhawan granted divorce from wife on grounds of mental cruelty. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia