ആഡംബര ജീവിതത്തോട് ഭ്രമം കാട്ടുന്ന രാജ്യസഭാ എംപിയെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു
Jun 3, 2017, 10:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 03.06.2017) ആഡംബര ജീവിതത്തോട് ഭ്രമം കാട്ടുന്ന രാജ്യസഭാ എംപിയെ സിപിഎം മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാ എംപി റിതബ്രത ബാനര്‍ജിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എംപി ജീവിത ശൈലി തിരുത്തിയില്ലെങ്കില്‍ കൂടുതല്‍ ശ്ക്തമായ നടപടിയെടുക്കുമെന്ന് നേതൃത്വം അറിയിച്ചു.
വിലപിടിപ്പുള്ള പേനയും ആപ്പിള്‍ കമ്പനിയുടെ സ്മാര്‍ട് വാച്ചും ധരിച്ചുള്ള ഇദ്ദേഹത്തിന്റെ സെല്‍ഫി വിവാദമായിരുന്നു. ഇത് കണ്ട ചില പാര്‍ട്ടി അംഗങ്ങള്‍ ഇദ്ദേഹത്തിന്റെ ജീവിത രീതി പാര്‍ട്ടി ആശയത്തിന് യോജിക്കുന്നതല്ലെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.
എംപിയുടെ ജീവിത ശൈലികള്‍ ഇടത് ആശയത്തിന് വിരുദ്ധമാണെന്ന് പാര്‍ട്ടി വിലയിരുത്തി. കൂടാതെ റിതബ്രതയ്‌ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാനും രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ നേരത്തെ പാര്‍ട്ടിയുടെ ബംഗാള്‍ സംസ്ഥാന സമിതി അദ്ദേഹത്തെ പരസ്യമായി ശാസിച്ചിരുന്നു.
Keywords: New Delhi, India, National, CPM, Top-Headlines, Political party, Politics, suspension, CPM parliamentarian Ritabrata Banerjee suspended by party for "using expensive gadgets"