city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

12-14 വയസ് പ്രായമുള്ളവർക്കും കോവിഡ് വാക്‌സിൻ; മാർച് 16 മുതൽ ആരംഭിക്കും; 60 വയസിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസും ലഭ്യമാകും

ന്യൂഡെൽഹി:(www.kasargodvartha.com 14.03.2022) കോവിഡ് -19 വാക്സിനേഷൻ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാർച് 16 മുതൽ 12 മുതൽ 14 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 60 വയസിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസുകളും ലഭിക്കും. 60 വയസിന് മുകളിലുള്ള എല്ലാ മുതിർന്നവരോടും കുട്ടികളുടെ കുടുംബാംഗങ്ങളോടും വാക്‌സിനേഷൻ എടുക്കാൻ ട്വീറ്റിലൂടെ മന്ത്രി അഭ്യർഥിച്ചു.     

12-14 വയസ് പ്രായമുള്ളവർക്കും കോവിഡ് വാക്‌സിൻ; മാർച് 16 മുതൽ ആരംഭിക്കും; 60 വയസിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും ബൂസ്റ്റർ ഡോസും ലഭ്യമാകും

യു‌എസ്‌എയിലെ ബെയ്‌ലർ കോളജുമായി സഹകരിച്ച് വികസിപ്പിച്ച ബയോളജികൽ ഇ കോർബെവാക്സ് 12-14 വയസ് പ്രായമുള്ളവർക്ക് നൽകുമെന്ന് പിടിഐ റിപോർട് ചെയ്തു. 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസുകളിലായി നൽകേണ്ട ഈ വാക്സിൻ, കഴിഞ്ഞ വർഷം ഡിസംബറിൽ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇൻഡ്യ അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു.

ഇൻഡ്യയിലെ 15 - 17 പ്രായത്തിലുള്ളവരുടെ ജനസംഖ്യ 7.11 കോടിയാണെന്ന് സർകാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് 15-17 വയസ് പ്രായമുള്ളവർക്കായി കോവിഡ്-19 വാക്സിനേഷൻ ആരംഭിച്ച് രണ്ട് മാസത്തിലേറെയായി. 

ശാസ്ത്രീയ സ്ഥാപനങ്ങളുമായി നടത്തിയ ചർചയെ തുടർന്നാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Keywords:  Covid Vaccination For 12-14 Yrs Group To Begin From March 16,  National, New Delhi, News, Top-Headlines, COVID-19, Vaccinations, Report, India, Minister.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia