രാജ്യത്ത് ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി; കര്‍ശന നിയന്ത്രണങ്ങള്‍ ഏപ്രില്‍ 20 വരെ തുടരും
Apr 14, 2020, 10:54 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 14.04.2020) രാജ്യത്ത് ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതായും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും പ്രധാന മന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 14ന് ലോക്ഡൗണ്‍ അവസാനിക്കേണ്ടതായിരുന്നു. ബുധനാഴ്ച മുധല്‍ ഒരാഴ്ച രാജ്യത്താകെ കര്‍ശന നിയന്ത്രണം നടപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൂടുതല്‍ കോവിഡ് ഹോട്ട്സ്പോട്ടുകളുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണം കര്‍ശനമായി തന്നെ തുടരുകയും കോവിഡ് കൂടുതല്‍ റിപോര്‍ട്ട് ചെയ്യാത്ത സംസ്ഥാനങ്ങളില്‍ ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം നടപ്പാക്കും.
നിയന്ത്രണങ്ങള്‍ എത്ര കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഏപ്രില്‍ 20 വരെ സൂക്ഷ്മമായി നിരീക്ഷിക്കും.
Keywords: News, Top-Headlines, National, New Delhi, Narendra-Modi, Covid lock down extended to May 3
< !- START disable copy paste -->