city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 15 കാരിയും ബന്ധുവായ യുവാവും പുഴയില്‍ മരിച്ച നിലയില്‍

മംഗലാപുരം: (www.kasargodvartha.com 13.06.2014) പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് വീടുവിട്ട 15 കാരിയെയും ബന്ധുവായ യുവാവിനെയും പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂഡുഷെഡ്ഡെയിലെ പ്രതാപ് (24), മഞ്ജുള (15) എന്നിവരെയാണ് കുളൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജൂണ്‍ 11 നാണ് ഇരുവരെയും കാണാതായത്. സംഭവം സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബന്ധു വീടുകളില്‍ അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് കുളൂര്‍ പുഴയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മഞ്ജുള. പ്രതാപ് ഗാരേജില്‍ ജോലി ചെയ്തു വരികയായിരുന്നു.

ഇരുവരുടെയും ബന്ധത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയും ഇരുവരോടും അകന്ന് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബന്ധം നാട്ടിലും ചര്‍ച്ചയായതോടെ മനംനൊന്ത ഇരുവരും വീടുവിട്ടിറങ്ങുകയായിരുന്നു. മരണം ആത്മഹത്യയാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. പ്രതാപിന്റെ പോക്കറ്റില്‍ നിന്നും കുറിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; 15 കാരിയും ബന്ധുവായ യുവാവും പുഴയില്‍ മരിച്ച നിലയില്‍

Keywords : Love, Child, Police, Dead body, River, Mangalore, Obituary, Prathab, Manjula, Cousins, allegedly in love, commit suicide at Tannir Bavi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia