city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | 'ഭർത്താവ് വേർപിരിഞ്ഞു, തന്നെ ആശ്രയിക്കുന്ന 3 നായ്ക്കളുണ്ട്', ജീവനാംശം വേണമെന്ന് സ്ത്രീ; കോടതി വിധിച്ചത് ഇങ്ങനെ!

മുംബൈ: (www.kasargodvartha.com) വളർത്തുമൃഗങ്ങൾ മാന്യമായ ജീവിതശൈലിയുടെ ഭാഗമാണെന്നും അവ മനുഷ്യർക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ അത്യാവശ്യമാണെന്നും മുംബൈയിലെ ഒരു കോടതി നിരീക്ഷിച്ചു. ഗാർഹിക പീഡന നിയമപ്രകാരം 55 വയസുള്ള സ്ത്രീ, പ്രായവും ആരോഗ്യപ്രശ്നങ്ങളും അവരെ ആശ്രയിക്കുന്ന മൂന്ന് നായ്ക്കളെയും ചൂണ്ടിക്കാട്ടി വേർപിരിഞ്ഞ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് മജിസ്‌ട്രേറ്റ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

Court Verdict | 'ഭർത്താവ് വേർപിരിഞ്ഞു, തന്നെ ആശ്രയിക്കുന്ന 3 നായ്ക്കളുണ്ട്', ജീവനാംശം വേണമെന്ന് സ്ത്രീ; കോടതി വിധിച്ചത് ഇങ്ങനെ!

വളർത്തുമൃഗങ്ങൾക്ക് ജീവനാംശം ആവശ്യപ്പെട്ട യുവതിയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന ഭർത്താവിന്റെ വാദം കേട്ട കോടതി തുക കുറയ്ക്കാനാകില്ലെന്ന് പറഞ്ഞു. ഹർജി അന്തിമ തീർപ്പാക്കുന്നതുവരെ ഇടക്കാല ജീവനാംശമായി പ്രതിമാസം 50,000 രൂപ നൽകണമെന്ന് വേർപിരിഞ്ഞ ഭർത്താവിനോട് നിർദേശിച്ചു.

1986ലാണ് ഇരുവരും വിവാഹിതരായതെന്നും വിവാഹിതരായ രണ്ട് പെൺമക്കൾ വിദേശത്തുണ്ടെന്നും ഹർജിക്കാരിയെ പ്രതിനിധീകരിച്ച് അഭിഭാഷകയായ ശ്വേത ആർ മൊറേ കോടതിയെ അറിയിച്ചു. വിവാഹജീവിതത്തിന്റെ ഗണ്യമായ കാലയളവിനുശേഷം, ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി, 2021-ൽ, വേർപിരിഞ്ഞ ഭർത്താവ്, ജീവനാംശവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും നൽകാമെന്ന് ഉറപ്പ് നൽകി ഭാര്യയെ മുംബൈയിലേക്ക് അയച്ചു. പക്ഷേ, അദ്ദേഹം തന്റെ വാഗ്ദാനം പാലിച്ചിട്ടില്ല', അഭിഭാഷക പറഞ്ഞു.

സ്ത്രീക്ക് വരുമാനമാർഗമില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും മറ്റ് ആവശ്യങ്ങൾക്ക് പുറമെ മൂന്ന് നായ്ക്കളും അവരെ ആശ്രയിക്കുന്നുവെന്നും അഭിഭാഷക കോടതിയിൽ വാദിച്ചു. ഭർത്താവ് മറ്റൊരു മെട്രോ നഗരത്തിൽ ബിസിനസ് നടത്തുന്നുണ്ടെന്നും മറ്റ് വരുമാന മാർഗങ്ങളുണ്ടെന്നും അതിനാൽ പ്രതിമാസം 70,000 രൂപ ഇടക്കാല ജീവനാംശം നൽകണമെന്നും ഹർജിയിൽ കൂട്ടിച്ചേർത്തു.

എന്നാൽ, ഗാർഹിക പീഡനം സംബന്ധിച്ച ആരോപണങ്ങൾ പ്രതിഭാഗം നിഷേധിച്ചു, ഹർജിക്കാരി സ്വന്തം ഇഷ്ടപ്രകാരം വീട് വിട്ടുപോയതാണെന്നും ബിസിനസിൽ തനിക്ക് നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം വാദിച്ചു. വാദം കേട്ട കോടതി ഇടക്കാല ജീവനാംശത്തിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി. സ്ത്രീയുടെ പ്രായവും അസുഖങ്ങളും പരിഗണിക്കേണ്ടതുണ്ടെങ്കിലും അവർ വളർത്തുന്ന വളർത്തുമൃഗങ്ങളും അവർക്ക് സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ടെന്ന് കോടതി പറഞ്ഞു.

Keywords: News, National, Mumbai, Mumbai Court, Maintenance Case, Court Verdict, Court Grants interim maintenance to woman having three pets.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia