city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Corbevax | കോവിഡ്: ബൂസ്റ്റർ ഡോസായി കോർബെവാക്സ് വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമായേക്കും

ന്യൂഡെൽഹി: (www.kasargodvartha.com) ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജികൽ ഇ ലിമിറ്റഡിന്റെ (BE) അടുത്തിടെ അംഗീകരിച്ച ഹെറ്ററോളജികൽ കോവിഡ് വാക്സിൻ കോർബെവാക്സ് (Corbevax), വെള്ളിയാഴ്ച (ഓഗസ്റ്റ് 12) മുതൽ കോവിൻ  ആപ് വഴി പൊതു, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ബൂസ്റ്റർ ഡോസായി ലഭ്യമാകുമെന്ന് സ്ഥാപനം അറിയിച്ചു.           

Corbevax | കോവിഡ്: ബൂസ്റ്റർ ഡോസായി കോർബെവാക്സ് വെള്ളിയാഴ്ച മുതൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ലഭ്യമായേക്കും

കോവാക്സിൻ (Covaxin) അല്ലെങ്കിൽ കോവിഷീൽഡ്‌  (Covishield)  ന്റെ പ്രാഥമിക വാക്‌സിനേഷൻ ഡോസുകൾ എടുത്തവരായ 18 വയസിന് മുകളിലുള്ളവർക്ക്  ആറുമാസത്തിനുശേഷം ബൂസ്റ്ററായി ഉപയോഗിക്കുന്നതിന്  കോർബെവാക്‌സിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ അംഗീകാരം നൽകിയിരുന്നു. നാഷനൽ ടെക്‌നികൽ അഡൈ്വസറി ഗ്രൂപ് ഓൺ ഇമ്യൂണൈസേഷൻ (NTAGI)) ശുപാർശയെ തുടർന്ന്, അടിയന്തര ഉപയോഗത്തിനായി മന്ത്രാലയം കോർബെവാക്‌സിന് അംഗീകാരം നൽകിയിട്ടുണ്ട്.

'18 വയസ് പ്രായമുള്ള വ്യക്തികൾക്കുള്ള ഹെറ്ററോളജിക്കൽ കോവിഡ് ബൂസ്റ്റർ ഡോസായി അടിയന്തര ഉപയോഗത്തിന് വാക്സിൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇൻഡ്യ (DCGI) 2022 ജൂൺ നാലിന്  അംഗീകരിച്ചതിന് ശേഷമാണ് പുതിയ അനുമതി ലഭിച്ചത്', ബിഇയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ഇതിനുപുറമെ, മുതിർന്നവർക്കും കൗമാരക്കാർക്കും അഞ്ച് വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികൾക്കും പ്രാഥമിക രണ്ട് ഡോസ് വാക്സിനേഷനായി കോർബെവാക്സിന് അടിയന്തര ഉപയോഗ അനുമതി ലഭിച്ചിരുന്നതായും കംപനി അറിയിച്ചു. '12-നും 14-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള ബൂസ്റ്റർ ഡോസ്  വാക്‌സിൻ ഇൻഡ്യയിൽ 2022 മാർച് 16-ന് ആരംഭിച്ചു, ഇതുവരെ ഏകദേശം ഏഴ് കോടി ഡോസുകൾ നൽകുകയും 2.9 കോടി കുട്ടികൾ രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കുകയും ചെയ്തു', കംപനി വ്യക്തമാക്കി.

'കോവിഡ്-19 ബൂസ്റ്ററായി അംഗീകരിക്കപ്പെട്ട ഇൻഡ്യയിലെ ആദ്യത്തെ വാക്‌സിനായി കോർബെവാക്‌സ് മാറിയിരിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം മഹാമാരിയെ ചെറുക്കുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെയ്പാണ്. ഞങ്ങളുടെ വാക്‌സിന്റെ ഫലപ്രാപ്തിയിൽ ഈ അംഗീകാരത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്', ബയോളജികൽ ഇ ലിമിറ്റഡിന്റെ എംഡി മഹിമ ദറ്റ്‌ല പറഞ്ഞു. സ്വകാര്യ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾക്കുള്ള കോർബെവാക്സിന്റെ വില ചരക്ക്, വിൽപന നികുതി ഉൾപെടെ 250 രൂപയാണ്. അതേസമയം നികുതികളും മറ്റ്  ചാർജുകളും ഉൾപെടെ 400 രൂപയായിരിക്കും ഉപയോക്താവിന് വാക്സിന്റെ  വില.

Keywords: Covaxin, Covishield, News, National, Hyderabad, Latest-News, Top-Headlines, COVID19, Vaccine, Union Health Ministry, Corbevax likely to be available at vaccination centres from today.< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia